ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

സീഡ് റൗണ്ടിൽ 5 മില്യൺ ഡോളർ സമാഹരിച്ച് ബി2ബി സ്റ്റാർട്ടപ്പായ ഇൻഫ്ലക്ഷൻ

ബാംഗ്ലൂർ: എംഎച്ച്.എസ് ക്യാപിറ്റലിന്റെ നേതൃത്വത്തിലുള്ള സീഡ് ഫണ്ടിംഗ് റൗണ്ടിൽ 5 ദശലക്ഷം ഡോളർ സമാഹരിച്ചതായി പ്രഖ്യാപിച്ച് യുഎസും ഇന്ത്യയും ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബി2ബി മാർക്കറ്റിംഗ് ഓട്ടോമേഷൻ സൊല്യൂഷനായ ഇൻഫ്ലക്ഷൻ.ഐഒ. വേർഷൻ വൺ, സെർക്കാനോ മാനേജ്‌മെന്റ്, മാറ്റ് ഹെയ്ൻസ് (സിആർഒ ആംപ്ലിറ്റ്യൂഡ്), എഡ്വേർഡ് ഉൻതാങ്ക് (സിഇഒ എറ്റുമോസ്), ജസ്റ്റിൻ ഗ്രേ (സിഇഒ ലീഡ്എംഡി), പാട്രിക് തോംസൺ, പ്രസന്ന വെങ്കിടേശൻ (വിപി എഞ്ചിനീയറിംഗ് സൂംഇൻഫോ ഇന്ത്യ) എന്നിവരും ഈ ഫണ്ടിംഗ് റൗണ്ടിൽ പങ്കാളികളായി.
ഇന്ത്യയിൽ പത്തിലധികം ഓപ്പൺ ജോബ് റോളുകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനും, യുഎസ്, ഇന്ത്യൻ വിപണികളിൽ ഉടനീളം വിപുലീകരിച്ച ഒരു ടീം സ്ഥാപിക്കുന്നതിനും ഈ ഫണ്ടുകൾ ഉപയോഗിക്കാൻ സ്റ്റാർട്ടപ്പ് പദ്ധതിയിടുന്നു. മാർക്കറ്റിംഗ് ഓട്ടോമേഷൻ സൊല്യൂഷനിലൂടെ ഉപഭോക്താക്കൾക്ക് മൂല്യം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു എസ്എഎഎസ് ഉത്പന്ന കമ്പനിയാണ് ഇൻഫ്ലെക്ഷൻ. മാർക്കറ്റോ, അഡോബ്, ബിസിബിൾ എന്നിവയുടെ മുൻ എക്സിക്യൂട്ടീവുകളായ, ഡേവ് റിഗോട്ടി, ആരോൺ ബേർഡ്, ഓക്ക് എൻഗുയെൻ എന്നിവർ ചേർന്ന് സ്ഥാപിച്ച ഇൻഫെക്ഷന് ഇന്ത്യയിൽ ശക്തമായ വേരോട്ടമുണ്ട്. കൊച്ചിയിലെ ആസ്ഥാനത്തിന് പുറമെ ബെംഗളൂരു, പൂനെ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലും കമ്പനിക്ക് പ്രവർത്തന സാന്നിധ്യമുണ്ട്. നിലവിൽ കമ്പനിയുടെ മാർക്കറ്റിംഗ് കമ്മ്യൂണിറ്റിയിൽ 750-ലധികം അംഗങ്ങളുണ്ട്.

X
Top