
തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ആസ്ഥാനമായ അല്‍സോണ്‍ സോഫ്റ്റ്‌വെയര്‍ പ്രൈവറ്റ് ലിമിറ്റഡിന് ഓട്ടോമേഷന്‍ എനിവെയറിന്‍റെ ‘ഇന്നവേഷന്‍ സൊല്യൂഷന്‍സ് പാര്‍ട്ണര്‍ ഓഫ് ദി ഇയര്‍ 2024’ അവാര്‍ഡ് ലഭിച്ചു.
യു.എ.ഇ.യിലും യു.എസ്.എയിലും ഓഫീസുകളുള്ള അല്‍സോണ്‍ സോഫ്റ്റ്‌വെയറിന്‍റെ മികവിന് അടിവരയിടുന്നതാണ് പുതിയ അംഗീകാരം.
റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്ന യുഎസ് ആസ്ഥാനമായ ആഗോള സോഫ്റ്റ്‌വെയര്‍ കമ്പനിയാണ് ഓട്ടോമേഷന്‍ എനിവെയര്‍. ഓട്ടോമേഷന്‍ സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്ന ഇന്ത്യയിലുടനീളമുള്ള കമ്പനികളില്‍ നിന്നാണ് അല്‍സോണിനെ ഓട്ടോമേഷന്‍ എനിവെയര്‍ വിജയിയായി തിരഞ്ഞെടുത്തതെന്നതും ശ്രദ്ധേയം.
റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ (ആര്‍പിഎ) സൊല്യൂഷന്‍സ് ലഭ്യമാക്കുന്നതിലെ വൈദഗ്ധ്യത്തിന് 2020-ല്‍ ‘ഏഷ്യ-പസഫിക് മേഖലയിലെ ഏറ്റവും മികച്ച ഇംപ്ലിമെന്‍റേഷന്‍ പാര്‍ട്നറായി അല്‍സോണ്‍ സോഫ്റ്റ്‌വെയറിനെ തിരഞ്ഞെടുത്തിരുന്നു.
മൂന്നാം തലമുറ എഐ-ഡ്രിവണ്‍ സൊല്യൂഷനുകള്‍ വികസിപ്പിക്കാനും അല്‍സോണ്‍ തയ്യാറെടുക്കുകയാണ്.
നൂതന ജനറേറ്റീവ് എഐ യുടെ സാധ്യതകളെ അത്യാധുനിക ഓട്ടോമേഷന്‍ സംവിധാനവുമായി സംയോജിപ്പിക്കുന്നതിലൂടെ കമ്പനികളുടെ പ്രവര്‍ത്തനച്ചെലവുകള്‍ കുറയ്ക്കാനും തീരുമാനമെടുക്കല്‍ പ്രക്രിയ എളുപ്പമാക്കാനും സാധിക്കും.
കമ്പനികളുടെ ലാഭനഷ്ടങ്ങളെ നേരിട്ട് സ്വാധീനിക്കാനും എഐ-ഇന്‍റഗ്രേറ്റഡ് ഓട്ടോമേഷനിലൂടെ സാധിക്കും.