കൊച്ചി: പത്ത് ലക്ഷം കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്ന രാജ്യത്തെ ആദ്യ ഫണ്ടായി എസ്.ബി.ഐ മ്യൂച്വൽ ഫണ്ട് മാറി.
കൊവിഡ് വ്യാപനത്തിന് ശേഷം രാജ്യത്തെ നിക്ഷേപകർക്ക് ഓഹരി നിക്ഷേപത്തിലുണ്ടായ താത്പര്യം പരമാവധി മുതലെടുത്തും മ്യൂച്വൽ ഫണ്ടുകളെ കുറിച്ച് കൂടുതൽ ബോധവൽക്കരണം സാധാരണക്കാരിൽ സൃഷ്ടിച്ചുമാണ് എസ്.ബി.ഐ ഫണ്ട് ഈ ചരിത്ര നേട്ടം കൈവരിച്ചത്.
കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യൻ ഓഹരി വിപണിയിലുണ്ടായ വൻ മുന്നേറ്റവും സഹായകരമായി.