ഇന്ത്യയ്ക്കായി 5 വൻ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ◆ നിരക്ക് വർധന തുടരുമെന്ന സൂചനയുമായി റിസർവ് ബാങ്ക് ◆ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക് ◆ ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ വഴിമുട്ടുന്നു; വിട്ടുവീഴ്ചകൾ ദുഷ്‌കരമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ◆ പശ്ചിമേഷ്യൻ പ്രതിസന്ധി: കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ വിമാനക്കമ്പനികൾ; കേന്ദ്രത്തിന്റെ അടിയന്തര സഹായം തേടി എഫ്ഐഎ ◆

അസം നിക്ഷേപ സംഗമം: 4.5 ലക്ഷം കോടി വാഗ്ദാനം

  • 3 ലക്ഷം കോടിയുടെ റോഡ് വികസനമെന്ന് ഗഡ്കരി

ഗുവാഹത്തി: അസം നിക്ഷേപക സംഗമമായ അഡ്‌വാന്റേജ് അസമിൽ 4.5 ലക്ഷത്തിൽ പരം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം.

അസമിൽ 3 ലക്ഷം കോടിയുടെ റോഡ് വികസനമാണ് 2029 ൽ അവസാനിക്കുന്ന 15 വർഷത്തിനിടയിൽ നടക്കുന്നതെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. 55000 കോടിയുടെ റോഡ് വികസനം ഉടൻ ആരംഭിക്കും.

ടൂറിസം മേഖലയിൽ രണ്ടായിരം കോടിയുടെ നിക്ഷേപ വാഗ്ദാനമാണ് സംസ്ഥാനത്തിന് ലഭിച്ചത്.

മലയാളിയായ ശ്രുതി ഷിബുലാൽ നേതൃത്വം നൽകുന്ന താമര ലെഷർ എക്സിപീരിയൻസസ് കസിരംഗയിൽ പഞ്ചനക്ഷത്ര ഇക്കോ റിസോർട്ടും ഗുവാഹത്തിയിൽ പഞ്ചനക്ഷത്ര ഹോട്ടലും സ്ഥാപിക്കും.

X
Top