ഹോങ്കോങ്: വാള്‍സ്ട്രീറ്റ് ഓഹരികളുടെ ചുവടുപിടിച്ച് ഏഷ്യന്‍ സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു. ജപ്പാന്റെ നിക്കൈ 0.79 ശതമാനം ഉയര്‍ന്നു. രാജ്യത്തെ ഉപഭോക്തൃവിലനിലവാരം 1.9 ശതമാനം ഉയര്‍ന്നതായി ഇന്നലെ റിപ്പോര്‍ട്ട് വന്നിരുന്നു.
ടോക്കിയോയില്‍ മാത്രം ഇത് 2.4 ശതമാനം വര്‍ധിച്ചു.ദക്ഷിണകൊറിയയുടെ കോസ്പി 1.10 ശതമാനവും ഓസ്‌ട്രേലിയന്‍ എസ്ആന്റ്പി എഎസ്എക്‌സ്200 0.87 ശതമാനവും ഉയര്‍ച്ച നേടി. ഹോങ്കോങ് ഹാങ്ങ്‌സെങ് സൂചിക 3.19 ശതമാനം കുതിപ്പ് നടത്തിയപ്പോള്‍ ചൈനയുടെ ഷാങ്ഗായി കോമ്പസിറ്റ് 0.49 ശതമാനവും ഷെന്‍സെന്‍ കോമ്പണന്റ് 1.06 ശതമാനവും ഉയര്‍ന്നു.
ഇന്തോനേഷ്യന്‍ ഐഡിഎക്‌സ് കോമ്പസിറ്റ് -1.56 ശതമാനം, തായ് വാന്‍ വെയ്റ്റഡ്-1.66 ശഥമാനം, തായ്‌ലന്റ് സെറ്റ്-0.71 ശതമാനം എന്നിങ്ങനെയാണ് മറ്റ് സൂചികകളുടെ നേട്ടം. അതേസമയം സൗദി അറേബ്യയുടെ തദാവുല്‍ ആള്‍ഷെയര്‍ 0.47 ശതമാനം താഴെയായി. ഇന്ത്യന്‍ വിപണിയില്‍ പോസിറ്റീവ് തുടക്കത്തിന് സൂചന നല്‍കി എസ്ജിഎക്‌സ് നിഫ്റ്റി നേട്ടത്തിലായി.
നിഫ്റ്റിയിലെ അവധിവ്യാപാരം സിംഗപ്പൂര്‍ എക്‌സ്‌ചേഞ്ചില്‍ 16,269 ലെവലിലാണുള്ളത്.