വജ്ര ഇറക്കുമതി താൽക്കാലികമായി നിർത്തുന്നുനോമുറ ഇന്ത്യന്‍ വിപണിയെ അപ്‌ഗ്രേഡ്‌ ചെയ്‌തുഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മിയിൽ വർധനജിഎസ്ടി കൗൺസിൽ യോഗം 7ന്ഇന്ത്യയുടെ വളർച്ച നിരക്ക് നിലനിർത്തി എസ് ആൻഡ് പി

മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയ ക്രിപ്‌റ്റോകറന്‍സി പരസ്യങ്ങള്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്ത് എഎസ്സിഐ

ന്യൂഡല്‍ഹി: മാനദണ്ഢങ്ങള്‍ ലംഘിച്ചാണ് പല ഓണ്‍ലൈന്‍ ഡിജിറ്റല്‍ ആസ്തികളും പരസ്യം ചെയ്യുന്നതെന്ന് അഡ്വര്‍ടൈസിംഗ് സ്റ്റാന്റേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (ASCI) കണ്ടെത്തി. ക്രിപ്‌റ്റോകറന്‍സികളുള്‍പ്പടെയുള്ള ഡിജിറ്റല്‍ ആസ്തികള്‍ക്കുള്ള പരസ്യമാനദണ്ഢങ്ങള്‍ ഏപ്രിലിലില്‍ എഎസ്സിഐ പരസ്യപ്പെടുത്തിയിരുന്നു. എന്നാല്‍ ഡിജിറ്റല്‍ കമ്പനികള്‍ ഇവ നിരന്തരം ലംഘിക്കുകയാണെന്ന് റെഗുലേറ്റര്‍ പറഞ്ഞു.
4 ക്രിപ്‌റ്റോ പരസ്യങ്ങളും ക്രിപ്‌റ്റോകറന്‍സികളെ പ്രമോട്ടുചെയ്യുന്ന ഇന്‍ഫ്‌ലുവേഴ്‌സിന്റെ 25 പരസ്യങ്ങളും മാനദ്ണ്്ഢങ്ങള്‍ പാലിക്കുന്നില്ലെന്ന്കണ്ടെത്തിയതായി എഎസ്സിഐ സിഇഒ മനീഷ കപൂര്‍ പറഞ്ഞു.ക്രിപ്‌റ്റോകറന്‍സികളും എന്‍എഫ്ടികളും സര്‍ക്കാര്‍ നിയന്ത്രണത്തിലല്ലെന്നും അതുകൊണ്ട് അപകടസാധ്യത നിറഞ്ഞതാണെന്നും നഷ്ടം സംഭവിക്കുകയാണെങ്കില്‍ ഉത്തരവാദിത്തം കമ്പനി എല്‍ക്കില്ലെന്നുമുള്ള നിബന്ധന പരസ്യത്തോടൊപ്പം പ്രസിദ്ധീകരിക്കണമെന്നാണ് ചട്ടം. അത് ചെയ്യാത്തപക്ഷം ഇത്തരം പരസ്യങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഓതറൈസിംേഗ് ഓഫീസര്‍ക്ക് (എഒ) നല്‍കാന്‍ എഎസ്സിഐയ്ക്ക് സാധിക്കും.
എഒയ്ക്ക് ഇത്തരം പരസ്യങ്ങള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടാം. അപകടസാധ്യതകള്‍ പരസ്യത്തോടൊപ്പം വെളിപ്പെടുത്താത്ത പരസ്യദാതാക്കള്‍ക്കെതിരെ നിയമനടപടികള്‍ക്ക് ശുപാര്‍ശ ചെയ്യാന്‍ എഎസ്സിഐയക്ക്് സാധിക്കും. തെറ്റായ പരസ്യങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി ഉപഭോക്തൃ പരാതി കൗണ്‍സില്‍ (സിസിസി)യ്ക്കും രൂപം നല്‍കിയിട്ടുണ്ട്.

X
Top