രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നുമൂന്നുമാസം കൊണ്ട് 15 ശതമാനം നേട്ടം ലഭിച്ചതോടെ സ്വർണ നിക്ഷേപമുള്ളവർ അതിസമ്പന്നർ2023-24ല്‍ ഇന്ത്യന്‍ പയറുവര്‍ഗങ്ങളുടെ ഇറക്കുമതി ഇരട്ടിയായിഇന്ത്യയുടെ വളർച്ച 6.8 ശതമാനമാകുമെന്ന് ഐഎംഎഫ്ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ജൂൺ 30നകം അറിയിക്കണമെന്ന നിർദേശവുമായി നികുതി വകുപ്പ്

ത്രൈമാസ അറ്റാദായത്തിൽ ഇടിവ് രേഖപ്പെടുത്തി അദാനി പോർട്ട്സ്

ന്യൂഡൽഹി: അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡിന്റെ (APSEZ) 2022 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിലെ ഏകീകൃത അറ്റാദായം 21.78 ശതമാനം ഇടിഞ്ഞ് 1,033 കോടി രൂപയായി കുറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്സ് കമ്പനിയായ എപിഎസ്ഇസെഡ് മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ 1,321 കോടി രൂപയുടെ ഏകീകൃത അറ്റാദായം നേടിയിരുന്നു. എന്നാൽ, പ്രസ്തുത പാദത്തിലെ കമ്പനിയുടെ ഏകീകൃത മൊത്ത വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിലെ 4,072.42 കോടി രൂപയിൽ നിന്ന് 4,417.87 കോടി രൂപയായി ഉയർന്നു.
അതേസമയം, കഴിഞ്ഞ പാദത്തിലെ സ്ഥാപനത്തിന്റെ മൊത്തം ചെലവ് 3,309.18 കോടി രൂപയായിരുന്നു. ഇന്ത്യയുടെ സമുദ്ര വ്യവസായത്തിന് വിവിധ നാഴികക്കല്ലുകളും പുതിയ മാനദണ്ഡങ്ങളും കൈവരിച്ച എപിഎസ്ഇസെഡ്-ന് കഴിഞ്ഞ സാമ്പത്തിക വർഷം ഒരു മികച്ച വർഷമായിരുന്നുവെന്ന് അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഹോൾ ടൈം ഡയറക്ടറുമായ കരൺ അദാനി പറഞ്ഞു. കഴിഞ്ഞ കാലയളവിൽ തങ്ങൾ 312 MMT എന്ന റെക്കോർഡ് കാർഗോ വോളിയം കൈകാര്യം ചെയ്തതായി കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയിലെ 12 സ്ഥലങ്ങളിൽ സാന്നിധ്യമുള്ള ഏറ്റവും വലിയ സ്വകാര്യ മൾട്ടി-പോർട്ട് ഓപ്പറേറ്ററാണ് അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ്.

X
Top