എല്ലാ സംസ്ഥാനങ്ങളിലും ഇന്‍വെസ്റ്റ് ഇന്ത്യ ഡെസ്‌ക്കുകള്‍ സ്ഥാപിക്കും, നിക്ഷേപം പ്രോത്സാഹിപ്പിക്കുക ലക്ഷ്യംകേരളം 2,000 കോടി കൂടി കടമെടുക്കുന്നുപയര്‍വര്‍ഗങ്ങള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തി, വിലകയറ്റവും പൂഴ്ത്തിവപ്പും തടയുക ലക്ഷ്യംഡോളറിനെതിരെ നേരിയ നേട്ടം കൈവരിച്ച് രൂപഇലക്ട്രോണിക് മാലിന്യ പുനരുപയോഗം; ഇന്ത്യയ്ക്ക് വലിയ സാധ്യതകള്‍

ബള്‍ക്ക് ഡെപോസിറ്റുകളെ ആശ്രയിക്കുന്നത് യെസ് ബാങ്കിന് ദോഷം ചെയ്യും – റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ബള്‍ക്ക് ഡെപ്പോസിറ്റുകളെ ഉയര്‍ന്ന തോതില്‍ ആശ്രയിക്കുന്നത് യെസ് ബാങ്കിനെ അപകടത്തില്‍പെടുത്തുമെന്ന് വിശകലന വിദഗ്ധര്‍.ചെലവ് വര്‍ദ്ധിപ്പിക്കുന്നതാണ് കാരണം.

‘മത്സരം നേരിടാന്‍ യെസ് ബാങ്ക് ബള്‍ക്ക് ഡെപോസിറ്റുകളെ ആശ്രയിക്കുന്നു. 40 ശതമാനം ബള്‍ക്ക് ഡെപ്പോസിറ്റുകള്‍ ബാങ്കിനുണ്ട്. ഇത് വളരെ മോശമാണ്,’ ഐഡിബിഐ ക്യാപിറ്റലിലെ ഗവേഷണ മേധാവി എ കെ പ്രഭാകര്‍ പറഞ്ഞു.

ജനുവരി-മാര്‍ച്ച് പാദത്തില്‍ യെസ് ബാങ്കിന്റെ ചെലവ് 72.1 ശതമാനമായിരുന്നു. കൂടാതെ, അറ്റപലിശ മാര്‍ജിന്‍ 2.8 ശതമാനമായത് ആശങ്കാജനകമാണ്. റീട്ടെയില്‍ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും, വിജയപ്രാപ്തമാകാന്‍ സമയമെടുക്കും.

എച്ച്ഡിഎഫ്സി ബാങ്കിലെ റീട്ടെയില്‍-മൊത്ത വില്‍പ്പന നിക്ഷേപ അനുപാതം 47:53 ആണ് എന്ന് ഓര്‍ക്കേണ്ടതുണ്ട്. പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ നാലാംപാദത്തില്‍ ബാങ്കിനായിരുന്നില്ല.

ബാങ്ക് രേഖപ്പെടുത്തിയ അറ്റാദായം 202.43 കോടി രൂപയാണ്. മുന്‍പാദത്തെ അപേക്ഷിച്ച് 3 ഇരട്ടി അധികം. എന്നാല്‍ അനലിസ്റ്റുകള്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു.

മാത്രമല്ല മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 45 ശതമാനം കുറവാണിത്. പ്രൊവിഷന്‍ വര്‍ദ്ധിച്ചതാണ് പ്രകടനത്തെ ബാധിച്ചത്. പ്രൊവിഷന്‍സ് ആന്റ് കണ്ടിന്‍ജന്‍സീസ് 271 കോടി രൂപയില്‍ നിന്നും 618 കോടി രൂപയായി ഉയര്‍ന്നു.

മൊത്തം നിഷ്‌ക്രിയ ആസ്തി 2.02 ശതമാനത്തില്‍ നിന്നും 2.17 ശതമാനമായി. അറ്റ പലിശ വരുമാനം 15. ശതമാനം ഉയര്‍ന്ന് 21050 കോടി രൂപയായിട്ടുണ്ട്. അറ്റ പലിശമാര്‍ജിന്‍ 2.8 ശതമാനം. രണ്ട് ഘടകങ്ങളും പ്രതീക്ഷിച്ച തോതിലാണ്.

കോടക് സെക്യൂരിറ്റീസ് ഓഹരി കുറയ്ക്കാന്‍ നിര്‍ദ്ദേശിക്കുന്നു. 16 രൂപയാണ് ലക്ഷ്യവില.

X
Top