ചില്ലറ വില സൂചിക 5.22 ശതമാനമായി താഴ്ന്നുഇന്ത്യക്കാർക്കുള്ള തൊഴിൽ വീസ നിയമങ്ങൾ കർശനമാക്കി സൗദി അറേബ്യരാജ്യത്തെ പണപ്പെരുപ്പം സ്ഥിരത കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരി വില്പനയിൽ പങ്കാളിത്തമേറുന്നുകേരളത്തിൽ പണപ്പെരുപ്പം മേലോട്ട്

കായികമേഖലയിൽ സ്വകാര്യനിക്ഷേപത്തിന് നിയമഭേദഗതി വരുന്നു

തിരുവനന്തപുരം: കായികസമ്പദ്ഘടനയുടെ വളർച്ചയ്ക്ക് സ്വകാര്യനിക്ഷേപം സ്വീകരിക്കാനും ഇ-സ്പോർട്സ് പ്രോത്സാഹിപ്പിക്കാനും കേരള കായികനിയമത്തില്‍ മാറ്റംവരുത്തും. ടർഫുകള്‍, അരീനകള്‍, വെല്‍നസ് സെന്ററുകള്‍ എന്നിവയ്ക്കായി പ്രവർത്തനമാനദണ്ഡം രൂപവത്കരിക്കാൻ സ്പോർട്സ് കൗണ്‍സിലിനെ ചുമതലപ്പെടുത്താനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

ബില്ലിന്റെ കരട് സർക്കാർ പ്രസിദ്ധീകരിച്ചു. വരുന്ന നിയമസഭാസമ്മേളനത്തില്‍ നിയമമാക്കാനാണ് ശ്രമം.

അടിസ്ഥാന സൗകര്യവികസനം, കായിക അക്കാദമികളുടെ നിർമാണം, കായികമേളാ നടത്തിപ്പ് എന്നിവയില്‍ സ്വകാര്യനിക്ഷേപം സ്വീകരിക്കും. ഇക്കാര്യങ്ങള്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടത്താൻ 2013-ല്‍ രൂപവത്കരിച്ച കേരള സ്പോർട്സ് ഫൗണ്ടേഷനെ സ്പെഷ്യല്‍ പർപ്പസ് വെഹിക്കിളെന്ന നിലയില്‍ ചുമതലപ്പെടുത്തും.

സംസ്ഥാന സ്പോർട്സ് കൗണ്‍സിലിന്റെ ഘടനയിലും മാറ്റംവരുത്തും. സെക്രട്ടറിയായി കായിക യുവജനകാര്യ ഡയറക്ടറെ നിയമിക്കണമെന്നാണ് ഭേദഗതി.

വ്യക്തികള്‍ക്ക് സംഭാവന നല്‍കാം
സംസ്ഥാന കായികവികസനനിധിയില്‍ സ്വകാര്യവ്യക്തികളില്‍നിന്നും സംഘടനകള്‍, സഹകരണ, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നും സംഭാവനകള്‍ സ്വീകരിക്കാൻ അനുമതി നല്‍കുന്ന ഭേദഗതിയും നിയമത്തില്‍ ഉള്‍പ്പെടുത്തും.

കായികവികസനനിധിയുടെ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ മുഖ്യമന്ത്രിയായിരിക്കും. കായികസംരംഭങ്ങള്‍ തുടങ്ങാൻ മൂലധനത്തിലും പലിശയിലും സബ്സിഡി നല്‍കാൻ ചട്ടങ്ങള്‍ തയ്യാറാക്കും.

നിയമപരമായി അംഗീകരിച്ച ഓണ്‍ലൈൻ സ്പോർട്സ്, ഗെയിംസ് എന്നിവയ്ക്ക് പ്രോത്സാഹനം നല്‍കും. ഇ-സ്പോർട്സ് മേളകളും സംസ്ഥാന സ്പോർട്സ് കൗണ്‍സിലിന്റെ നേതത്വത്തില്‍ സംഘടിപ്പിക്കും. കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹായത്തോടെ സ്പോർട്സ് ഇനവേഷൻ സോണ്‍ രൂപവത്കരിക്കും.

സ്പോർട്സ് മെഡിസിൻ, സ്പോർട്സ് എൻജിനിയറിങ് എന്നിവയെ പ്രോത്സാഹിപ്പിക്കും. കായികതാരങ്ങള്‍ക്ക് ഉപദേശങ്ങള്‍ നല്‍കാൻ കായികഗവേഷകരും കായികവിശകലന വിദഗ്ധരും പോഷകാഹാരവിദഗ്ധരും ഉള്‍പ്പെട്ട സംഘം രൂപവത്കരിക്കും.

സ്പോർട്സ് മ്യൂസിയങ്ങളും ലൈബ്രറികളും സ്ഥാപിക്കും.

X
Top