
മുംബൈ: കൂട്ട പിരിച്ചുവിടലുകള്‍ നടത്തിയതിന്റെ പേരില്‍ റീട്ടെയില്‍ ഭീമനായ ആമസോണിന് തൊഴില്‍ മന്ത്രാലയത്തിന്റെ നോട്ടീസ്. ഇത് പ്രകാരം കമ്പനി അധികൃതര്‍ പൂനെയിലെ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ ഓഫീസില്‍ ജനുവരി 17 ന് ഹാജരാകണം.
‘കമ്പനി മാനേജ്‌മെന്റിനെ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ ജി എസ് ഷിന്‍ഡെയെ കാണാന്‍ വിളിപ്പിച്ചിരിക്കുന്നു. 2023 ജനുവരി 17 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് അവര്‍ ഹാജരാകാണം’ നോട്ടീസില്‍ പറയുന്നു.
ഐടി ജീവനക്കാരുടെ സംഘടനയായ നാസന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എംപ്ലോയീസ് സെനറ്റ് (എന്‍ഐടിഇഎസ്) ഉന്നയിച്ച പരാതിയെ തുടര്‍ന്നാണ് നടപടി. വോളണ്ടറി സെപ്പറേഷന്‍ പോളിസിയും പിരിച്ചുവിടലുകളും വ്യാവസായിക തര്‍ക്ക നിയമത്തിന്റെ ലംഘനമാണെന്ന് അസോസിയേഷന്‍ ആരോപിക്കുന്നു. ഇത്തരത്തിലുള്ള നോട്ടീസ് കഴിഞ്ഞവര്‍ഷം നവംബറിലും കമ്പനി കൈപറ്റിയിരുന്നു.
തൊഴില്‍മന്ത്രാലയത്തിന്റെ ബെംഗളൂരു ഓഫീസാണ് അന്ന് നടപടിയെടുത്തത്. ‘വ്യാവസായിക തര്‍ക്ക നിയമത്തിന് കീഴിലുള്ള നടപടിക്രമങ്ങള്‍ അനുസരിച്ച്, സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ, സ്ഥാപനത്തിന്റെ മസ്റ്റര്‍ റോളില്‍ ഉള്‍പ്പെടുന്ന ജീവനക്കാരെ പിരിച്ചുവിടാനാകില്ല, എംപ്ലോയീസ് അസോസിയേഷന്‍ നൈറ്റ്‌സ് പ്രസിഡന്റ് ഹര്‍പ്രീത് സിംഗ് സലൂജ പറഞ്ഞു,