കേന്ദ്ര ബജറ്റിൽ ധനമന്ത്രി നികുതി ഇളവ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസത്തിൻ്റെ സൂചനകൾകൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്വ​ധ​വ​നി​ൽ പുതിയ തുറമുഖത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ആൾസെക്ക് ടെക്നോളോജിസ് ക്വസ് കോർപ്പറേഷനുമായി ലയിക്കും

മുംബൈ: ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ് സ്ഥാപനമായ ആൾസെക്ക് ടെക്നോളോജിസ്, ടെക്‌നോളജി പ്രാപ്‌തമാക്കിയ സ്റ്റാഫിംഗ്, ഔട്ട്‌സോഴ്‌സിംഗ് സേവന സ്ഥാപനമായ ക്വസ് കോർപ്പറേഷനുമായി ഒരു ഓൾ-സ്റ്റോക്ക് ഇടപാടിൽ ലയിക്കുമെന്ന് കമ്പനികൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ലയന പദ്ധതി പ്രാബല്യത്തിൽ വരുമ്പോൾ ആൾസെക്കിന്റെ എല്ലാ അനുബന്ധ സ്ഥാപനങ്ങളും ക്വസിന്റെ അനുബന്ധ സ്ഥാപനങ്ങളായി മാറും. 2022 ജൂൺ 22-ന് നടന്ന ആൾസെക് ടെക്നോളജീസിന്റെയും ക്വസ് കോർപ്പറേഷന്റെയും ഡയറക്ടർമാരുടെ ബോർഡ് യോഗം ആൾസെക്കിനെ ക്വസിൽ ലയിപ്പിക്കുന്നതിനുള്ള സ്കീം ഓഫ് അമാൽഗമേഷൻ അംഗീകരിച്ചതായി കമ്പനികൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

ആൾസെക്കിന്റെ പബ്ലിക് ഷെയർഹോൾഡർമാർക്ക് ആൾസെക്കിൽ ഉള്ള ഓരോ 100 ഷെയറുകൾക്കും ക്വസിന്റെ 74 ഷെയറുകൾ വീതം ലഭിക്കും. 37 രാജ്യങ്ങളിലായി 400-ലധികം ക്ലയന്റുകളുള്ള ആൾസെക്ക്, ഡിജിറ്റൽ ബിസിനസ് സേവനങ്ങളും ഹ്യൂമൻ റിസോഴ്‌സ് ഔട്ട്‌സോഴ്‌സിംഗ് സേവനങ്ങളും നൽകുന്നതിൽ വൈദഗ്ധ്യമുള്ള ഔട്ട്‌സോഴ്‌സിംഗ് സൊല്യൂഷനുകളുടെ ആഗോള നേതാവാണ്.

X
Top