ഡിജിറ്റല്‍ രൂപ വിപ്ലവകരമെന്ന് എസ്ബിഐ ചെയര്‍മാന്‍അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കായി നാല് തല നിയന്ത്രണ ചട്ടക്കൂട് പ്രഖ്യാപിച്ച് ആര്‍ബിഐനിരക്ക് വര്‍ധന: തോത് കുറയ്ക്കണമെന്ന ആവശ്യവുമായി അസോചംസംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രംജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ

അലൈഡ് ബ്ലെന്‍ഡേഴ്‌സ് ഐപിഒ: കടം തിരിച്ചടവിലേക്ക് 700 കോടി രൂപയെന്ന് ബിക്രം ബസു

ന്യൂഡല്‍ഹി: ഫ്രഷ് ഇഷ്യുവഴി സമാഹരിക്കുന്ന 1,000 കോടി രൂപയില്‍ 700 കോടി രൂപ കടം തിരിച്ചടയ്ക്കാന്‍ ഉപയോഗിക്കുമെന്നും ബാക്കി 300 കോടി രൂപ ശേഷി വിപുലീകരണത്തിനും ബ്രാന്‍ഡ് നിര്‍മ്മാണത്തിനും വേണ്ടിയായിരിക്കുമെന്നും അലൈഡ് ബ്ലെന്‍ഡേഴ്‌സ് ആന്‍ഡ് ഡിസ്റ്റിലേഴ്‌സ് മാര്‍ക്കറ്റിംഗ് ആന്‍ഡ് സ്ട്രാറ്റജിയുടെ വൈസ് പ്രസിഡന്റ് ബിക്രം ബസു ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

2000 കോടി രൂപയുടെ ഐപിഒയ്ക്കായി കമ്പനി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് സെബിയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ചിരുന്നു. 1000 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 1000 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒ.

ബിന കിഷോര്‍ ചബ്രിയ 500 കോടി രൂപയുടെ ഓഹരികളും രേഷം ചബ്രിയ 250 കോടി രൂപയുടെ ഓഹരികളും നീഷ കിഷോര്‍ ചബ്രിയ 250 കോടി രൂപയുടെ ഓഹരികളും ഒഎഫ്എസ് വഴി ഓഫ്‌ലോഡ് ചെയ്യും.സാമ്പത്തികവര്‍ഷം 2019 ല്‍ 8947 കോടി രൂപയുടെ വരുമാനം നേടാനായെന്നും ബസു പറയുന്നു.

രാജ്യത്തെ പ്രമുഖ വിസ്‌ക്കി നിര്‍മ്മാതാക്കളാണ് അലൈഡ് ബ്ലെന്‍ഡേഴ്‌സ് ആന്റ് ഡിസ്റ്റിലേഴ്‌സ്. ഓഫീസേഴ്‌സ് ചോയ്‌സ്, സ്‌റ്റേര്‍ലിംഗ് റിസര്‍വ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകള്‍ ഇവരുടേതാണ്.

X
Top