കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

അല്ലൈഡ്‌ ബ്ലെന്‍ഡേഴ്‌സ്‌ 14% നേട്ടത്തോടെ ലിസ്റ്റ്‌ ചെയ്‌തു

മുംബൈ: ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഉല്‍പ്പാദകരായ അല്ലൈഡ്‌ ബ്ലെന്‍ഡേഴ്‌സ്‌ ആന്റ്‌ ഡിസ്റ്റിലേഴ്‌സിന്റെ ഓഹരികള്‍ ഇന്ന്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്‌തു.

ഇഷ്യു വിലയേക്കാള്‍ 14 ശതമാനം പ്രീമിയത്തോടെയാണ്‌ ലിസ്റ്റിംഗ്‌ നടന്നത്‌. 281 രൂപ ഇഷ്യു വിലയുണ്ടായിരുന്ന അല്ലൈഡ്‌ ബ്ലെന്‍ഡേഴ്‌സ്‌ 302 രൂപയിലാണ്‌ ഇന്ന്‌ വ്യാപാരം തുടങ്ങിയത്‌.

ഓഫീസേഴ്‌സ്‌ ചോയിസ്‌, സ്റ്റെര്‍ലിംഗ്‌ റിസര്‍വ്‌ വിസ്‌കി തുടങ്ങിയ ബ്രാന്റുകളിലൂടെ പ്രശസ്‌തരായ അല്ലൈഡ്‌ ബ്ലെന്‍ഡേഴ്‌സ്‌ ആന്റ്‌ ഡിസ്റ്റിലേഴ്‌സ്‌ മുംബൈ ആസ്ഥാനമായാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ജനുവരിയില്‍ ഐപിഒക്ക്‌ അപേക്ഷ നല്‍കിയ കമ്പനിക്ക്‌ മെയിലാണ്‌ സെബിയില്‍ നിന്നും അനുമതി ലഭിച്ചത്‌.

1500 കോടി രൂപയാണ്‌ ഐപിഒ വഴി സമാഹരിച്ചത്‌. 1000 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 500 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്‌) ഉള്‍പ്പെട്ടതായിരുന്നു ഐപിഒ.

ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും സംവരണം ചെയ്‌തിരുന്നു. 25 മടങ്ങാണ്‌ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടത്‌.

ഐപിഒ വഴി സമാഹരിക്കുന്ന തുക കമ്പനി നിലവിലുള്ള കടം ഭാഗികമായി തിരിച്ചടയ്‌ക്കുന്നതിനും പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും വിനിയോഗിക്കും.

ഷോ വാലസിന്റെ ഓഹരിയുടമയായിരുന്ന കിഷോര്‍ ചബ്ബാരിയയുടെ ഉടമസ്ഥതയിലുള്ള അല്ലൈഡ്‌ ബ്ലെന്‍ഡേഴ്‌സ്‌ ആന്റ്‌ ഡിസ്റ്റിലേഴ്‌സ്‌ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 1.6 കോടി രൂപ ലാഭവും 7106 കോടി രൂപ വരുമാനവുമാണ്‌ കൈവരിച്ചത്‌.

X
Top