ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ആകാശ എയറിലെ സ്ഥാനം രാജിവച്ച് സഹസ്ഥാപക നീലു ഖത്രി

മുംബൈ: ആകാശ എയറിന്റെ സഹസ്ഥാപക നീലു ഖത്രി കമ്പനിയുടെ ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ്, സീനിയര്‍ വൈസ് പ്രസിഡന്റ് സ്ഥാനം രാജി വച്ചു. 2022 പ്രവര്‍ത്തനം തുടങ്ങിയ എയര്‍ലൈനിലെ ആദ്യ ടോപ്പ് ലെവല്‍ രാജിയാണിത്.

ഇന്ത്യന്‍ വ്യോമസേനയിലെ മുന്‍ വിംഗ് കമാന്‍ഡറാണ് ഖത്രി. വ്യോമയാനത്തിലും എയ്റോസ്പേസിലും 25 വര്‍ഷത്തിലേറെ പരിചയമുണ്ട്. അകാശയില്‍ ചേരുന്നതിന് മുമ്പ്, ഹണിവെല്‍ എയ്റോസ്പേസ് ഇന്ത്യ, കെപിഎംജി, പിപാവാവ് ഡിഫന്‍സ്, മറ്റ് ആഗോള സ്ഥാപനങ്ങള്‍ എന്നിവയില്‍ മുതിര്‍ന്ന സ്ഥാനങ്ങള്‍ വഹിച്ചു. 2020 ല്‍ അകാശയുടെ സ്ഥാപക സംഘത്തില്‍ അംഗമായിരുന്ന അവര്‍ അതിന്റെ അന്താരാഷ്ട്ര തന്ത്രം രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കാണ് വഹിച്ചത്.

ആകാശ എയര്‍ 1200 കോടി രൂപ മൂലധനം സമാഹരിച്ചതിന് ആഴ്ചകള്‍ക്ക് ശേഷമാണ് രാജി. ശതകോടീശ്വരന്‍ അസിം പ്രേംജിയുടെ നിക്ഷേപ ഓഫീസായ പ്രേംജി ഇന്‍വെസ്റ്റും ആരോഗ്യ സംരക്ഷണ സംരംഭകനായ രഞ്ജന്‍ പൈയുമായി ബന്ധപ്പെട്ട ക്ലേപോണ്ട് ക്യാപിറ്റലും ചേര്‍ന്നാണ് ഫണ്ടിംഗ് റൗണ്ടിന് നേതൃത്വം നല്‍കിയത്. 360 വണ്‍ അസറ്റ് മാനേജ്മെന്റും എയര്‍ലൈനില്‍ 46 ശതമാനം ഓഹരികള്‍ കൈവശം വച്ചിരുന്ന അന്തരിച്ച നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാലയുടെ കുടുംബവും മറ്റ് പങ്കാളികളില്‍ ഉള്‍പ്പെടുന്നു.

ആകാശ എയറിന്റെ ഹോള്‍ഡിംഗ് കമ്പനിയായ എസ്എന്‍വി ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡിലെ ആകെ 11,32,55,002 ഓഹരികളില്‍ 244,508 ഇക്വിറ്റി ഓഹരികള്‍ നീലു ഖത്രി കൈവശം വച്ചിരുന്നു. ഓരോ ഓഹരിക്കും 10 രൂപ മുഖവിലയുണ്ട്. അതായത് കമ്പനിയുടെ ഒരു ശതമാനത്തില്‍ താഴെയായിരുന്നു അവരുടെ ഉടമസ്ഥാവകാശം.

X
Top