അവശ്യവസ്തുക്കളുടെ വില വർധനയിൽ 5-ാം മാസവും കേരളം ഒന്നാമത്ഡിജിറ്റൽ കുതിപ്പിൽ ഇന്ത്യ; ഡിബിടിയിൽ 90 മടങ്ങ് വർദ്ധനവുണ്ടായെന്ന് ധനമന്ത്രിപണപ്പെരുപ്പം ആറ് വര്‍ഷത്തെ കുറഞ്ഞ നിലയില്‍ഇറാനെതിരെ ആക്രമണം: കുതിച്ചുയര്‍ന്ന് ക്രൂഡ് ഓയില്‍ വിലആഗോളവിപണിയിലേക്ക് പ്രവേശിക്കാന്‍ ഇന്ത്യന്‍ എംഎസ്എംഇകള്‍

ബാഗേജിന്‍റെ ഭാരം വെട്ടിച്ചുരുക്കി എയർ ഇന്ത്യ എക്സ്‍പ്രസ്

ദുബൈ: യാത്രക്കാരുടെ ബാഗേജ് പരിധി(baggage weight) കുറച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്(Air India Express). ടിക്കറ്റ് നിരക്ക് വര്‍ധനവ് മൂലം പ്രയാസത്തിലാകുന്ന പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടിയായിരിക്കുകയാണ് പുതിയ തീരുമാനം. യുഎഇ(UAE)യില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്കാണ് ഇരുട്ടടി കിട്ടിയത്.

30 കിലോ ആയിരുന്ന സൗജന്യ ബാഗേജ് പരിധി 20 കിലോയാക്കി കുറച്ചിരിക്കുകയാണ്.

നാട്ടിലേക്ക് പോകാന്‍ പ്രവാസികള്‍ കൂടുതലായും ആശ്രയിക്കുന്നത് എയര്‍ ഇന്ത്യ എക്സ്പ്രസിനെയാണ്.

ഈ മാസം 19 മുതലാണ് ബാഗേജ് അലവന്‍സ് വെട്ടിചുരുക്കിയത്. ഓഗസ്റ്റ് 19ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് ബാഗേജ് തൂക്കം കുറച്ച് കൊണ്ടുപോകേണ്ടി വരിക.

ഹാന്‍ഡ് ബാഗേജ് അലവന്‍സ് ഏഴ് കിലോയാണ്. അതേസമയം യുഎഇ ഒഴികെ മറ്റ് ജിസിസി രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് ലഗേജ് പരിധി കുറച്ചിട്ടില്ല.

നാട്ടില്‍ നിന്ന് യുഎഇയിലേക്കുള്ള ബാഗേജ് അലവന്‍സ് പഴയത് പോലെ 20 കിലോ ആയി തുടരും. എന്നാല്‍ യുഎഇ, സിങ്കപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള യാത്രക്കാരുടെ ബാഗേജാണ് 20 കിലോ ആയി കുറച്ചത്.

അധിക ബാഗേജ് കൊണ്ടുപോകേണ്ടവര്‍ക്ക് ഇതിനായി അധിക തുക നല്‍കി പരമാവധി 15 കിലോ വരെ കൊണ്ടുപോകാം.

X
Top