ഡിജിറ്റല്‍ രൂപ വിപ്ലവകരമെന്ന് എസ്ബിഐ ചെയര്‍മാന്‍അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കായി നാല് തല നിയന്ത്രണ ചട്ടക്കൂട് പ്രഖ്യാപിച്ച് ആര്‍ബിഐനിരക്ക് വര്‍ധന: തോത് കുറയ്ക്കണമെന്ന ആവശ്യവുമായി അസോചംസംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രംജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ

ഹെൻറി ഡോണോഹോയെ സുരക്ഷ, ഗുണനിലവാരം എന്നിവയുടെ തലവനായി നിയമിച്ച് എയർ ഇന്ത്യ

മുംബൈ: ഹെൻറി ഡോണോഹോയെ കമ്പനിയുടെ സുരക്ഷ, ഗുണനിലവാരം എന്നിവയുടെ തലവനായി നിയമിച്ച് എയർ ഇന്ത്യ. നിയമനം 2022 നവംബർ 7 മുതൽ പ്രാബല്യത്തിൽ വരുമെന്ന് എയർലൈൻ അറിയിച്ചു.

ഐറിഷ് പൗരനായ ഡോണോഹോ 1978-ൽ ഒരു പൈലറ്റായി എയർ ലിംഗസിൽ ചേർന്ന് തന്റെ കരിയർ ആരംഭിച്ചു. തുടർന്ന് അവിടെ അദ്ദേഹം സുരക്ഷ, ഗുണനിലവാരം, ഫ്ലൈറ്റ് ഓപ്പറേഷൻസ്, എഞ്ചിനീയറിംഗ് എന്നിവയുൾപ്പെടെ പ്രധാന വകുപ്പുകളുടെ തലപ്പത്ത് സേവനമനുഷ്ഠിച്ചു.

ഡോണോഹോ പിന്നീട് എമിറേറ്റ്‌സിനൊപ്പം ഫ്ലൈറ്റ് ഓപ്പറേഷൻസിന്റെ ഡിവിഷണൽ സീനിയർ വൈസ് പ്രസിഡന്റയും, പ്രൈമറി ക്രൈസിസ് ഡയറക്‌ടറായും 7 വർഷം പ്രവർത്തിച്ചു. ഏറ്റവും സമീപകാലത്ത്, നോർവീജിയൻ എയർലൈൻസിന്റെ സുരക്ഷാ, കംപ്ലയൻസ് & എമർജൻസി റെസ്‌പോൺസ് സീനിയർ വൈസ് പ്രസിഡന്റായിരുന്നു ഡോണോഹോ.

കൂടാതെ ഐഎടിഎ സേഫ്റ്റി കമ്മിറ്റിയിലെയും ഫ്ലൈറ്റ് സേഫ്റ്റി ഫൗണ്ടേഷൻ ബോർഡ് ഓഫ് ഗവേണൻസിലെയും അംഗമാണ് അദ്ദേഹം.

X
Top