ചില്ലറ വില സൂചിക 5.22 ശതമാനമായി താഴ്ന്നുഇന്ത്യക്കാർക്കുള്ള തൊഴിൽ വീസ നിയമങ്ങൾ കർശനമാക്കി സൗദി അറേബ്യരാജ്യത്തെ പണപ്പെരുപ്പം സ്ഥിരത കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരി വില്പനയിൽ പങ്കാളിത്തമേറുന്നുകേരളത്തിൽ പണപ്പെരുപ്പം മേലോട്ട്

സ്ഥിരതയിലൂന്നിയ വികസനമാണ് ലക്ഷ്യം വയ്ക്കുന്നത്: സഞ്ജയ് മൽഹോത്ര

മുംബൈ: സ്ഥിരത, വിശ്വാസ്യത, വളർച്ച എന്നീ തൂണുകളിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിലനിൽക്കുന്നതെന്നു പുതിയ ഗവർണർ സഞ്ജയ് മൽഹോത്ര.

തന്‍റെ പുതിയ നിയോഗം അഭിമാനകരവും അതോടൊപ്പം വലിയ ഉത്തരവാദിത്വവുമാണെന്ന് ആദ്യ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ശക്തികാന്ത ദാസ്് സ്ഥാനമൊഴിഞ്ഞതോടെയാണ് സഞ്ജയ് മൽഹോത്ര ചുമതലയേറ്റത്.

“സ്ഥിരത, വിശ്വാസ്യത, വളർച്ച എന്നിവയിലൂന്നിയ വികസനമാണ് ലക്ഷ്യം വയ്ക്കുന്നത്. പൊതുനന്മയായിരിക്കും ആർബിഐയുടെ തീരുമാനങ്ങളുടെയെല്ലാം പ്രേരകശക്തി. ഇതിലൂടെ ജനങ്ങളുടെ വിശ്വാസം നിലനിർത്തും.

നയങ്ങളിലെ സ്ഥിരതയും തുടർച്ചയും വളരെ പ്രധാനമായി കരുതുന്നു. അതേസമയം, അതിവേഗം മാറുന്ന ആഗോള കാലാവസ്ഥയോടു പൊരുത്തപ്പെടാനും കഴിയേണ്ടതുണ്ട്.

ഇതിനായുള്ള ചടുലനീക്കങ്ങളും ആവശ്യമാണ്”- അദ്ദേഹം പറഞ്ഞു. ബാങ്കിംഗ് മേഖലയിലൂടെ സാമ്പത്തിക സേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുകയെന്ന ദൗത്യം ആർബിഐയ്ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

X
Top