പഞ്ചസാര ഉത്പാദനം കുത്തനെ ഇടിയുന്നുആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാനുള്ള നിര്‍ണായക നടപടിയുമായി കേന്ദ്രം2028ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് റിപ്പോർട്ട്ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും ഒരു വർഷമായി മാറ്റമില്ലാതെ ഇന്ധന വിലഇന്ത്യയിൽ കണ്ണുവച്ച് ആഗോള ചിപ്പ് കമ്പനികൾ

1 മില്യൺ ഡോളർ സമാഹരിച്ച്‌ അഗ്രിടെക് സ്റ്റാർട്ടപ്പായ ഗ്രോകോംസ്

കൊച്ചി: അഗ്രിടെക് സ്റ്റാർട്ടപ്പായ ഗ്രോകോംസ് അവരുടെ ബിസിനസ് വിപുലീകരിക്കുന്നതിനായി ഇൻഫോ എഡ്ജ് ഉൾപ്പെടെയുള്ള നിക്ഷേപകരിൽ നിന്ന് ഒരു മില്യൺ ഡോളർ (ഏകദേശം 7 കോടി രൂപ) സമാഹരിച്ചു. പ്രീ സീരീസ് എ ഫണ്ടിംഗിൽ ഒരു മില്യൺ ഡോളർ സമാഹരിച്ചതായി കൊച്ചി ആസ്ഥാനമായുള്ള ഗ്രോകോംസ് പ്രസ്താവനയിൽ പറഞ്ഞു. ഇൻഡിഗ്രാം ലാബ്‌സ് ഫൗണ്ടേഷനിൽ ഇൻകുബേറ്റ് ചെയ്‌തിരിക്കുന്ന കമ്പനിക്ക് കേരള സ്റ്റാർട്ടപ്പ് മിഷന്റെ പിന്തുണയുണ്ട്. കമ്പനി അതിന്റെ സാങ്കേതിക പ്ലാറ്റ്‌ഫോം വിപുലീകരിക്കുന്നതിനും വിപണി വിഹിതം വിപുലീകരിക്കുന്നതിനും ഫണ്ടിംഗ് ഉപയോഗിക്കാൻ പദ്ധതിയിടുന്നു.

കൂടാതെ, ഇതിന് പുറമെ അതിർത്തി കടന്നുള്ള വ്യാപാരം സുഗമമാക്കാനും സുഗന്ധവ്യഞ്ജന മൂല്യ ശൃംഖലയിലെ കണ്ടെത്തലും സുതാര്യതയും കൂടുതൽ മെച്ചപ്പെടുത്താനും കമ്പനി ലക്ഷ്യമിടുന്നു. ജോർജ് കുര്യൻ കണ്ണന്താനം, ബിബിൻ മാത്യൂസ്, നരേന്ദ്രനാഥ് പി  എന്നിവർ ചേർന്ന് 2021-ലാണ് ഗ്രോകോംസ് സ്ഥാപിച്ചത്. കർഷകരുടെ ഉൽപന്നങ്ങൾക്ക് ശരിയായ മൂല്യം ലഭിക്കുന്നതിനും അവരുടെ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും അവരെ ബോധവൽക്കരിക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് ഗ്രോകോംസ് സ്ഥാപകനും സിഇഒയുമായ ജോർജ് കുര്യൻ പറഞ്ഞു.

കാർഷിക മേഖലയിൽ സാങ്കേതികവിദ്യയുടെ വർദ്ധിച്ചുവരുന്ന ഉപയോഗത്തിന്റെ പശ്ചാത്തലത്തിൽ ഈ മേഖലയിൽ അഗ്രിടെക് സ്റ്റാർട്ടപ്പുകൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗണ്യമായ നിക്ഷേപം നടത്തുന്നുണ്ട്. 

X
Top