ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

ഐഐഎഫ്എൽ ഹോം ഫിനാൻസിന്റെ 20 ശതമാനം ഓഹരി വാങ്ങുമെന്ന് എഡിഐഎ

ഡൽഹി: സോവറിൻ വെൽത്ത് ഫണ്ട് അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (എ‌ഡി‌ഐ‌എ) ഐ‌ഐ‌എഫ്‌എൽ ഹോം ഫിനാൻസിന്റെ 20 ശതമാനം ഓഹരികൾ 2,200 കോടി രൂപയ്ക്ക് വാങ്ങും. ഐ‌ഐ‌എഫ്‌എൽ ഹോം ഫിനാൻസിന്റെ നിലവിലെ മൂല്യം 11,000 കോടി രൂപയാണ്. ഇന്ത്യയിലെ ഈ ഹൗസിംഗ് ഫിനാൻസ് വിഭാഗത്തിൽ ഒരു സാമ്പത്തിക നിക്ഷേപകൻ നടത്തുന്ന ഏറ്റവും വലിയ ഇക്വിറ്റി നിക്ഷേപമാണിത്. ഐഐഎഫ്എൽ ഫിനാൻസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഐഐഎഫ്എൽ ഹോം ഫിനാൻസ്, ഭവനവായ്പകളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി പുതിയ വിപണികളിലേക്കുള്ള വിപുലീകരണം തുടരുന്നതിന് ഈ അധിക മൂലധനം ഉപയോഗിക്കാൻ പദ്ധതിയിടുന്നു.

ഐഐഎഫ്എൽ ഹോം ഫിനാൻസിന് 24,000 കോടി രൂപയുടെ ലോൺ ബുക്കും 11,000 കോടി രൂപയുടെ വിപണി മൂല്യവുമാണ് ഉള്ളത്. ചെറിയ-ടിക്കറ്റ് മോർട്ട്ഗേജുകൾ, വസ്തുവകകൾക്കെതിരായ വായ്പകൾ, നിർമ്മാണ ധനസഹായം എന്നിവ വാഗ്ദാനം ചെയ്യുന്ന ഐഐഎഫ്എൽ ഹോം ഫിനാൻസിന് 230 ശാഖകളും 16 ലക്ഷത്തിലധിമായുള്ള ഉപഭോക്തൃ അടിത്തറയുമുണ്ട്. ഐഐഎഫ്എൽ ഫിനാൻസിൽ നിർമൽ ജെയിനും കുടുംബത്തിനും 25% ഓഹരിയുള്ളപ്പോൾ, കനേഡിയൻ നിക്ഷേപകനായ പ്രേം വാട്‌സയുടെ ഫെയർഫാക്‌സ് ഗ്രൂപ്പിനും യുകെയിലെ സി‌ഡി‌സി ഗ്രൂപ്പ് പി‌എൽ‌സിക്കും യഥാക്രമം 22.3%, 7.7% എന്നിങ്ങനെ ഓഹരിയുണ്ട്. ഇവയ്ക്ക് പുറമെ ജനറൽ അറ്റ്ലാന്റിക്, ബെയിൻ ക്യാപിറ്റൽ, ദി ക്യാപിറ്റൽ എന്നിവ ഐഐഎഫ്എൽ ഫിനാൻസിലെ മറ്റ് ചില നിക്ഷേപകരാണ്.

X
Top