
ലോകത്തെ സൂപ്പർ കോടീശ്വരൻമാർ ആരൊക്കെയാണെന്ന് വല്ല ഊഹവുമുണ്ടോ? വാൾ സ്ട്രീറ്റ് ജേണൽ പ്രസിദ്ധീകരിച്ച പുതിയ പട്ടികയിൽ രണ്ട് ഇന്ത്യക്കാർ ഇടം പിടിച്ചിട്ടുണ്ട്. മറ്റാരുമല്ല, രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയാണ് അതിലൊന്ന്.
അടുത്തത് ഗൗതം അദാനിയും. 24 പേരടങ്ങുന്ന പട്ടികയിലാണ് ഇരുവരും ഇടം പിടിച്ചിരിക്കുന്നത്. ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇലോൺ മസ്കാണ്. മണിക്കൂറിൽ 2 മില്യൺ ഡോളറിലധികം സമ്പാദിക്കുന്ന മസ്‌കിൻ്റെ ആസ്തി 419 ബില്യൺ ഡോളറിലധികമാണ്.
ഈ രീതിയിലാണ് മസ്കിൻ്റെ സമ്പാദ്യമെങ്കിൽ ഇലോൺ മസ്ക് 2027 ഓടെ ലോകത്തിലെ ആദ്യത്തെ ട്രില്യണയർ ആകാനുള്ള സാധ്യതയുമുണ്ട്.
പഠനങ്ങൾ അനുസരിച്ച് ലോകത്തിലെ ശതകോടീശ്വരന്മാരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിക്കുകയാണ്. നിലവിൽ സൂപ്പർ കോടീശ്വരൻമാരുടെ പട്ടികയിൽ ഇടം നേടിയിരിക്കുന്നത് 24 പേർ മാത്രമാണ്.
ഇതിലാണ് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനായ മുകേഷ് അംബാനി ഇടം നേടിയത്. അംബാനിയുടെ ആസ്തി 84.9 ബില്യൺ ഡോളറാണ്.
ഒപ്പമുള്ള അദാനിയുടെ ആസ്തി 65.4 ബില്യൺ ഡോളറാണ്. എഫ്എംസിജി, ഊർജ്ജം എന്നീ മേഖലകളിലൂടെയാണ് അദാനി തന്റെ സമ്പത്ത് വളർത്തിയത്.
വാൾ സ്ട്രീറ്റ് ജേണൽ പുറത്തുവിട്ട പട്ടികയിൽ ഇടം നേടിയ സൂപ്പർ ശതകോടീശ്വരൻമാരെ പരിചയപ്പടാം
1 ഇലോൺ മസ്‌ക് – 349 ബില്യൺ ഡോളർ
2 മാർക്ക് സക്കർബർഗ് – 237
3 ജെഫ് ബെസോസ് – 235
4 ബെർണാഡ് ആർനോൾട്ട് – 195
5 ലാറി എലിസൺ – 193
- ബിൽ ഗേറ്റ്സ് – 166
7 ലാറി പേജ് – 156
8 വാറൻ ബഫറ്റ് – 155
9 സെർജി ബ്രിൻ – 147
10 സ്റ്റീവ് ബാൽമർ – 140- മൈക്കൽ ഡെൽ – 118
12 ജിം വാൾട്ടൺ – 118
13 റോബ് വാൾട്ടൺ – 116
14 ആലീസ് വാൾട്ടൺ – 115
15 ജെൻസൺ ഹുവാങ് – 112
16 അമാൻസിയോ ഒർട്ടേഗ – 109 1
17 മുകേഷ് അംബാനി – 84.9
18 കാർലോസ് സ്ലിം – 82.6
19 ഫ്രാങ്കോയിസ് ബെറ്റൻകോർട്ട് മേയേഴ്‌സ് – 77.2
20 ജൂലിയ ഫ്ലെഷർ കോച്ചും കുടുംബവും – 74.7
21 ചാൾസ് കോച്ച് – 67.7
22 ഗൗതം അദാനി – 65.4
23 തോമസ് പീറ്റർഫി – 61.9
24 ഷോങ് ഷാൻഷാൻ – 57.4
- മൈക്കൽ ഡെൽ – 118