കേന്ദ്രത്തിനോട് 6000 കോടി കടം ചോദിച്ച് കേരളംപവര്‍ ഗ്രിഡ് സ്ഥിരത വര്‍ധിപ്പിക്കാന്‍ ഇന്ത്യവീണ്ടും ഇടിഞ്ഞ് സംസ്ഥാനത്തെ സ്വർണവിലസിൽവർലൈൻ പദ്ധതിരേഖയിൽ കേന്ദ്രം നിർദേശിക്കുന്ന മാറ്റങ്ങളിൽ ആകാംക്ഷയോടെ കേരളംആഗോള സൗരോര്‍ജ്ജ നിക്ഷേപം ഈവര്‍ഷം 500 ബില്യണ്‍ ഡോളറിലെത്തും

അദാനി ഓഹരികളുടെ നിഫ്‌റ്റിയിലെ വെയിറ്റേജ്‌ കുറയുന്നു

നിഫ്‌റ്റി 50 സൂചികയിലെ ഓഹരികളുടെ വെയിറ്റേജില്‍ വെള്ളിയാഴ്‌ച മുതല്‍ മാറ്റം വരുന്നു. അദാനി ഗ്രൂപ്പിലെ രണ്ട്‌ ഓഹരികളുടെ വെയിറ്റേജ്‌ കുറയുമ്പോള്‍ എച്ച്‌ഡിഎഫ്‌സി ബാങ്ക്‌, റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌ തുടങ്ങിയ ഓഹരികളുടെ വെയിറ്റേജ്‌ ഉയരുന്നു.

നിഫ്‌റ്റി 50, നിഫ്‌റ്റി ബാങ്ക്‌, നിഫ്‌റ്റി ഐടി തുടങ്ങിയ സൂചികകളിലെ വെയിറ്റേജില്‍ മാറ്റം വരും. ഇതിന്‌ അനുസരിച്ച്‌ പാസീവ്‌ ഫണ്ടുകള്‍ ചില ഓഹരികള്‍ വില്‍ക്കുകയും ചില ഓഹരികള്‍ വാങ്ങുകയും ചെയ്യേണ്ടതുണ്ട്‌.

അദാനി എന്റര്‍പ്രൈസസിന്റെ വെയിറ്റേജ്‌ ഒരു ശതമാനത്തില്‍ നിന്നും 0.8 ശതമാനമായും അദാനി പോര്‍ട്‌സിന്റെ വെയിറ്റേജ്‌ 0.9 ശതമാനത്തില്‍ നിന്ന്‌ 0.8 ശതമാനമായും കുറയും. ഇത്‌ ഈ ഓഹരികളില്‍ യഥാക്രമം 71 ദശലക്ഷം ഡോളറിന്റെയും 24 ദശലക്ഷം ഡോളറിന്റെയും വില്‍പ്പനയ്‌ക്ക്‌ വഴിവെക്കും.

വെയിറ്റേജ്‌ കുറയുന്നതു മൂലം വില്‍പ്പന നേരിടുന്ന മറ്റൊരു ഓഹരി ടിസിഎസ്‌ ആണ്‌. 12 ദശലക്ഷം ഡോളറിന്റെ വില്‍പ്പന ടിസിഎസില്‍ നടക്കും.

എല്‍&ടിയുടെ നിഫ്‌റ്റിയിലെ വെയിറ്റേജ്‌ 4.5 ശതമാനത്തില്‍ നിന്നും 4.4 ശതമാനമായി ഉയരും. അതേ സമയം എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ വെയിറ്റേജ്‌ 13.4 ശതമാനത്തില്‍ നിന്നും 13.5 ശതമാനമായും ബജാജ്‌ ഫിനാന്‍സിന്റെ വെയിറ്റേജ്‌ 2 ശതമാനത്തില്‍ നിന്നും 2.1 ശതമാനമായും കുറയും.

വെയിറ്റേജ്‌ ഉയരുന്നത്‌ മൂലം എച്ച്‌ഡിഎഫ്‌സി ബാങ്കില്‍ 19 ദശലക്ഷം ഡോളറും ബജാജ്‌ ഫിനാന്‍സില്‍ 32 ദശലക്ഷം ഡോളറും റിലയന്‍സില്‍ 9 ദശലക്ഷം ഡോളറും നിക്ഷേപം എത്തും. വെയിറ്റേജ്‌ ഉയരുന്ന മറ്റൊരു ഓഹരി ജെഎസ്‌ഡബ്ല്യു സ്റ്റീല്‍ ആണ്‌.

X
Top