ദീപാവലി: ആഭ്യന്തര റൂട്ടുകളില്‍ വിമാന നിരക്ക് കുറയുന്നുഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി വരുന്നു; 10000 കോടി ഡോളര്‍ വരെ നിക്ഷേപിക്കുന്ന പദ്ധതികേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധന

ഐപിഒക്ക് തയ്യാറെടുത്ത് ചില അദാനി കമ്പനികൾ

മുംബൈ: ഐപിഒക്ക് തയ്യാറെടുത്ത് ചില അദാനി കമ്പനികൾ. 2026-28 കാലയളവിലായി ഒന്നിലധികം ഐപിഒകൾക്കായി അദാനി ഗ്രൂപ്പ് തയ്യാറെടുക്കുന്നതായി സൂചന.

ഇന്ത്യയുടെ ഇൻഫ്രാസ്ട്രക്ചർ, എനർജി മേഖലയിൽ വലിയ മുന്നേറ്റം നടത്തുന്ന ഗ്രൂപ്പ് വിവിധ ബിസിനസുകൾ വിപുലീകരിക്കുകയാണ് . വരും വർഷങ്ങളിൽ ഐപിഒകളിലൂടെ കമ്പനി ശതകോടികൾ സമാഹരിച്ചേക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ട്.

ഹിൻഡൻബർഗ് ആരോപണങ്ങളും തുടർന്നുണ്ടായ പ്രതിസന്ധിയും 2023ൽ അദാനി ഗ്രൂപ്പ് ഓഹരികൾ ഇടിയാൻ കാരണമായിരുന്നു.

ഹിൻഡൻബർഗിൻ്റെ സ്റ്റോക്ക് കൃത്രിമത്വം, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ ആരോപണങ്ങൾ ഗ്രൂപ്പിൻ്റെ വിപണി മൂലധനം കുത്തനെ ഇടിയാൻ കാരണമായി. 2023 അവസാനത്തോടെ, അദാനിയുടെ ലിസ്റ്റുചെയ്ത 10 കമ്പനികളുടെ മൊത്തം വിപണി മൂല്യം 13.6 ലക്ഷം കോടി രൂപയായി കുറഞ്ഞു.

2022 അവസാനത്തോടെ ഇത് 19.6 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ പിന്നീട് അദാനി ഗ്രൂപ്പ് ഓഹരികൾ തിരിച്ചുകയറി.

ഹിൻഡൻബർഗ് ആരോപണങ്ങൾക്ക് ശേഷം സുപ്രീം കോടതി ചില വിഷയത്തിലെ അന്വേഷണത്തിനായി പ്രത്യേക സമിതി രൂപീകരിച്ചിരുന്നെങ്കിലും അന്വേഷണ കമ്മീഷൻ റിപ്പോ‍ർട്ട് അദാനി ഗ്രൂപ്പിന് അനുകൂലമായിരുന്നു. ഇത് നിക്ഷേപകരുടെ ആത്മവിശ്വാസവും വർധിപ്പിച്ചു. പിന്നീട് അദാനി ഓഹരികളിലെ മുന്നേറ്റം തുടർന്നു.

2026 നും 2028 നും ഇടയിൽ അദാനി ഗ്രൂപ്പിൻ്റെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിന് കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങൾ ഏറ്റെടുക്കാൻ അദാനി പദ്ധതിയിടുന്നുണ്ട്. ഗ്രൂപ്പിൻ്റെ കടം കുറക്കുന്നത് ഉൾപ്പെടെ ലക്ഷ്യമിട്ടാണ് വരും വർഷങ്ങളിൽ പുതിയ ഐപിഒക്ക് ഒരുങ്ങുന്നത്.

ഏതൊക്കെ കമ്പനികൾ ആണ് ഐപിഒക്ക് ഒരുങ്ങുന്നത്?

വരാനിരിക്കുന്ന അദാനി ഗ്രൂപ്പ് കമ്പനി ഐപിഒയിൽ അദാനി ന്യൂ ഇൻഡസ്ട്രീസുണ്ടെന്നാണ് സൂചന. 2022 ജനുവരിയിൽ സ്ഥാപിച്ച കമ്പനി പുനരുപയോഗ ഊർജ്ജ മേഖലയിലാണ്.

ഗ്രീൻ ഹൈഡ്രജൻ പദ്ധതികൾ, സോളാർ മോഡ്യൂൾ ബാറ്ററികൾ, വിൻഡ് ടർബൈനുകൾ എന്നിവയിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

2021-ൽ, അദാനി ഗ്രൂപ്പ് പുനരുപയോഗ ഊർജ മേഖലയിൽ 10 വർഷത്തിനുള്ളിൽ 7000 കോടി ഡോളർ നിക്ഷേപിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. അധിക പണം കണ്ടെത്തുന്നതിനും കടം തിരിച്ചടയ്ക്കാനും ഐപിഒ സഹായിക്കും.

അദാനി എയർപോർട്ട് ഹോൾഡിംഗ്സാണ് ഐപിഒക്ക് ഒരുങ്ങുന്ന മറ്റൊരു കമ്പനി എന്നാണ് റിപ്പോർട്ട്. എയർപോർട്ട് വികസന രംഗത്തും വ്യോമയാന മേഖലയിലും അദാനി എയർപോർട്ട് ഹോൾഡിംഗ്സ് പ്രധാന പങ്ക് വഹിക്കുന്നു.

X
Top