8ാം ശമ്പള കമീഷനു മുമ്പ് കേന്ദ്രസർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത പ്രഖ്യാപനം പ്രതീക്ഷിക്കാമോ?2025-26 ല്‍ ഇന്ത്യയുടെ ജിഡിപി 6.5% കവിയുമെന്ന് ഐക്രകോര്‍ പണപ്പെരുപ്പം വര്‍ധിക്കുന്നതായി ക്രിസില്‍രാജ്യത്ത് സ്വകാര്യ മേഖലയിലെ മൂലധനം ഇരട്ടിയാകുംഇന്ത്യയുടെ സ്വർണ കരുതൽ ശേഖരം റെക്കോർഡ് നിലവാരത്തിൽ

അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യത്തില്‍ വന്‍ ഇടിവ്‌

മുംബൈ: അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്നലെ ഇടിഞ്ഞത് 13 ശതമാനം വരെ. അതോടെ ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്ത 10 കമ്പനി ഓഹരികളുടെ വിപണി മൂലധനത്തില്‍ നിന്ന് ഏകദേശം 90,000 കോടി രൂപയാണ് ഇല്ലാതായത്.

ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത് അദാനി ഗ്രീന്‍ എനര്‍ജിയാണ്. 13-ാം തീയതിയിലെ വ്യാപാരത്തില്‍ എന്‍എസ്ഇയില്‍ അദാനി ഗ്രീന്‍ എനര്‍ജിയുടെ ഓഹരി 13% ഇടിഞ്ഞ് 1650 രൂപയിലെത്തി.

മാര്‍ച്ച് 12ന് വ്യാപാരം ക്ലോസ് ചെയ്തപ്പോള്‍ 1898.75 രൂപയായിരുന്നു അദാനി ഗ്രീന്‍ എനര്‍ജിയുടെ ഓഹരി വില.

അദാനി ഗ്രീന്‍ എനര്‍ജി കഴിഞ്ഞാല്‍ അദാനി ടോട്ടല്‍ ഗ്യാസും, അദാനി എനര്‍ജി സൊല്യൂഷന്‍സുമാണ് ഏറ്റവും വലിയ നഷ്ടം നേരിട്ടത്. ഏകദേശം 8 ശതമാനത്തോളം ഇടിഞ്ഞു.

അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ എന്നിവയുടെ ഓഹരികള്‍ ഏഴ് ശതമാനം ഇടിഞ്ഞു.

അദാനി പവര്‍, അദാനി വില്‍മര്‍, എസിസി, അംബുജ സിമന്റ്‌സ്, എന്‍ഡിടിവി എന്നിവയുടെ ഓഹരി അഞ്ച് ശതമാനം വരെ ഇടിഞ്ഞു.

X
Top