രാജ്യത്തെ വ്യാവസായികോത്പാദനം ജൂണില്‍ 12.3 ശതമാനമായി കുറഞ്ഞുഉപഭോക്തൃ വില സൂചിക പണപ്പെരുപ്പം 5 മാസത്തെ താഴ്ചയില്‍പൊതുമേഖല സ്വകാര്യവത്ക്കരണം നീണ്ടേക്കുംഇന്ത്യ ഏഷ്യയിലെ ഏറ്റവും ശക്തമായ സമ്പദ്‌വ്യവസ്ഥയാകുംഅന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞു

എസിസി ലിമിറ്റഡിന്റെ ത്രൈമാസ ലാഭത്തിൽ 60% ഇടിവ്

ഡൽഹി: സിമന്റ് നിർമ്മാതാക്കളായ എസിസി ലിമിറ്റഡ് 2022 ജൂൺ 30 ന് അവസാനിച്ച രണ്ടാം പാദത്തിൽ 60.07 ശതമാനം ഇടിവോടെ 227.35 കോടി രൂപയുടെ ഏകീകൃത അറ്റാദായം രേഖപ്പെടുത്തി. ജനുവരി-ഡിസംബർ സാമ്പത്തിക വർഷം പിന്തുടരുന്ന കമ്പനിയാണിത്. ഒരു വർഷം മുൻപത്തെ ഏപ്രിൽ-ജൂണിൽ കാലയളവിൽ 569.45 കോടി രൂപയുടെ ലാഭം നേടിയതായി ബിഎസ്ഇ ഫയലിംഗിൽ എസിസി അറിയിച്ചു. അതേസമയം അവലോകന പാദത്തിലെ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്ത വരുമാനം മുൻവർഷത്തെ 3,884.94 കോടി രൂപയിൽ നിന്ന് 4,468.42 കോടി രൂപയായി വർധിച്ചു.

എന്നാൽ പ്രസ്തുത പാദത്തിലെ സ്ഥാപനത്തിന്റെ മൊത്തം ചെലവ് 3,175.47 കോടി രൂപയിൽ നിന്ന് 4,221.74 കോടി രൂപയായി ഉയർന്നു. സിമന്റിന്റെയും കോൺക്രീറ്റിന്റെയും ഇന്ത്യയിലെ മുൻനിര നിർമ്മാതാക്കളാണ് എസിസി ലിമിറ്റഡ്. എസിസിയുടെ ഓഹരികൾ ബിഎസ്ഇയിൽ 1.17 ശതമാനം ഇടിഞ്ഞ് 2,137.00 രൂപയിലെത്തി. 

X
Top