ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഗ്രാവിറ്റ ഇന്ത്യയിൽ നിക്ഷേപം നടത്തി അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി

മുംബൈ: ഓപ്പൺ മാർക്കറ്റ് ഇടപാടുകളിലൂടെ ലീഡ് പ്രൊഡ്യൂസറായ ഗ്രാവിറ്റ ഇന്ത്യയുടെ ഓഹരികൾ ഏറ്റെടുത്ത് അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി. എമിറേറ്റ് ഓഫ് അബുദാബിയുടെ ഉടമസ്ഥതയിലുള്ള സോവറിൻ വെൽത്ത് ഫണ്ട് കമ്പനിയുടെ 5,56,493 ഇക്വിറ്റി ഓഹരികൾ സ്വന്തമാക്കിയതായി ബിഎസ്ഇയിൽ ലഭ്യമായ ഇടപാട് ഡാറ്റ കാണിക്കുന്നു.

ഈ ഓഹരികൾ ഒരു ഓഹരിക്ക് ശരാശരി 332 രൂപ നിരക്കിലാണ് എഡിഐഎ വാങ്ങിയത്. ഗ്രാവിറ്റ ഇന്ത്യയിൽ ആദ്യമായി ആണ് ഫണ്ട് നിക്ഷേപം നടത്തുന്നത്. കമ്പനിയിലെ മുൻനിര നിക്ഷേപകനായ അതുൽ കുച്ചൽ വിറ്റ ഓഹരികളാണ് അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ഏറ്റെടുത്തത്.

അതുൽ കുച്ചൽ കമ്പനിയുടെ ഓഹരി മൂലധനത്തിന്റെ 2.14 ശതമാനം വരുന്ന 14,79,156 ഇക്വിറ്റി ഓഹരികൾ കൈവശം വച്ചിരുന്നു. കുച്ചൽ കഴിഞ്ഞാൽ കമ്പനിയിലെ ഏറ്റവും വലിയ നിക്ഷേപകൻ 1.81 ശതമാനം ഓഹരിയുള്ള ആശിഷ് കച്ചോളിയ ആണ്.

വെള്ളിയാഴ്ച ഗ്രാവിറ്റ ഇന്ത്യ ഓഹരി 3 ശതമാനം ഉയർന്ന് 342.35 രൂപയിലെത്തി. അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ഐനോക്‌സ് ലെഷർ, ബിർലാസോഫ്റ്റ്, ഗ്രേറ്റ് ഈസ്റ്റേൺ ഷിപ്പിംഗ്, എംസിഎക്‌സ് ഇന്ത്യ, ദിലീപ് ബിൽഡ്‌കോൺ, ന്യൂജെൻ സോഫ്റ്റ്‌വെയർ, സഫയർ ഇന്ത്യ, വിജയ ഡയഗ്‌നോസ്റ്റിക് സെന്റർ തുടങ്ങി നിരവധി കമ്പനികളുടെ ഗണ്യമായ ഓഹരികൾ കൈവശം വച്ചിട്ടുണ്ട്.

റീസൈക്ലിംഗ് ആൻഡ് സ്മെൽറ്റിംഗ് പ്രക്രിയയിലൂടെയും മറ്റ് ലീഡ് ഉൽപ്പന്നങ്ങളിലൂടെയും ലീഡ് മെറ്റൽ നിർമ്മിക്കുന്ന ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ഗ്രാവിറ്റ ഇന്ത്യ ലിമിറ്റഡ്. കമ്പനിയുടെ ഉൽപ്പന്ന ശ്രേണിയിൽ പ്യുവർ ലെഡ് ഇങ്കോട്ട്, ലെഡ് അലോയിംഗ്, ലിത്താർജ്, റെഡ് ലെഡ്, ലെഡ് സബ് ഓക്സൈഡ് എന്നിവ ഉൾപ്പെടുന്നു.

X
Top