പലിശ നിരക്കില്‍ ആര്‍ബിഐ ഇത്തവണയും മാറ്റം വരുത്തിയേക്കില്ല; റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ നിലനിർത്തുമെന്ന് വിലയിരുത്തൽഎഫ്പിഐ സെപ്തംബറിൽ 14,767 കോടി രൂപയുടെ അറ്റ വില്പനസെപ്റ്റംബറിലെ ജിഎസ്‌ടി വരുമാനം 1.62 ലക്ഷം കോടി രൂപയായി ഉയർന്നുരാജ്യത്തെ മുഖ്യ വ്യവസായ മേഖലകളിൽ 12% വളർച്ചഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും നാളെ മുതൽ 28% ജിഎസ്ടി

അബോട്ട് ഇന്ത്യയുടെ അറ്റാദായത്തിൽ 39 ശതമാനം വർദ്ധനവ്

ഡൽഹി: 2022 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ അറ്റാദായം 39 ശതമാനം വർധിച്ച് 211 കോടി രൂപയായതായി ഡ്രഗ് കമ്പനിയായ അബോട്ട് ഇന്ത്യ അറിയിച്ചു. 2020-21 സാമ്പത്തിക വർഷത്തിലെ ജനുവരി-മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 152 കോടി രൂപയായിരുന്നു. അതേസമയം, പ്രസ്തുത പാദത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻവർഷത്തെ 1,096 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 1,255 കോടി രൂപയായി ഉയർന്നു.
2022 മാർച്ച് 31 ന് അവസാനിച്ച മുഴുവൻ വർഷത്തിൽ കമ്പനിയുടെ അറ്റാദായം 799 കോടി രൂപയാണ്. 2021 സാമ്പത്തിക വർഷത്തിൽ ഇത് 691 കോടി രൂപയായിരുന്നു. ഇതേകാലയളവിലെ, പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷത്തെ 4,310 കോടിയിൽ നിന്ന് 4,919 കോടി രൂപയായി ഉയർന്നു. 2022 മാർച്ചിൽ അവസാനിച്ച വർഷത്തേക്ക് 10 രൂപ മുഖ വിലയുള്ള ഓഹരിക്ക് 145 രൂപ ലാഭവിഹിതം നൽകുന്നതിന് ബോർഡ് അംഗീകാരം നൽകിയതായി കമ്പനി അറിയിച്ചു.
അനസ്തേഷ്യ, അനിമൽ ഹെൽത്ത്, ആന്റി ഇൻഫെക്റ്റീവ്സ്, കാർഡിയോ വാസ്കുലർ, ഡയബറ്റിസ് കെയർ, ക്ലിനിക്കൽ കെമിസ്ട്രി എന്നീ മേഖലകളിൽ വിവിധ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുകയും നിർമ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന ഒരു ഹെൽത്ത് കെയർ കമ്പനിയാണ് അബോട്ട് ഇന്ത്യ ലിമിറ്റഡ്. കമ്പനിക്ക് 37791 കോടി രൂപയുടെ വിപണി മൂല്യമുണ്ട്.

X
Top