15 മില്യണ്‍ ബാരല്‍ റഷ്യന്‍ എണ്ണ ഏറ്റെടുക്കാതെ ഇന്ത്യഉള്ളി കയറ്റുമതി നിരോധനം മാർച്ച് 31 വരെ തുടരുംകേന്ദ്രവിഹിതം കിട്ടണമെങ്കിൽ കേസ് പിൻവലിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു: ധനമന്ത്രി കെ എൻ ബാലഗോപാൽ25 സ്വകാര്യ വ്യവസായ പാർക്കുകൾ കൂടി അനുവദിക്കും: മുഖ്യമന്ത്രിറഷ്യൻ എണ്ണ വാങ്ങാനുള്ള നിലപാടിൽ മാറ്റമില്ലെന്ന് ഇന്ത്യ

സ്വർണത്തിന് ആറ് വർഷത്തിനിടെ കൂടിയത് കാൽ ലക്ഷം രൂപ

മുംബൈ: 2023 പടിയിറങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പൊന്ന് തിളങ്ങിയ വർഷമാണ് കടന്നുപോവുന്നത്. 2023ൽ 13 തവണയാണ് സ്വർണവില റെക്കോഡിട്ടത്.

ജനുവരി 24നായിരുന്നു ആദ്യമായി ഈ വർഷം സ്വർണവില റെക്കോഡിലെത്തിയത്. അന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 5250 രൂപയായും പവന്റേത് 42,000 രൂപയായും ഉയർന്നു. പിന്നീട് 12 തവണ കൂടി സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തി.

ഒരു വർഷത്തിനിടെ ഒരു ഗ്രാം സ്വർണത്തിന് 790 രൂപയുടെ വർധനയും പവന് 6320 രൂപയുടെ ഉയർച്ചയുമുണ്ടായി. റെക്കോഡ് വിലകൾ പരിശോധിക്കുമ്പോൾ 825 രൂപ ഗ്രാമിനും 6600 രൂപ പവനും വ്യത്യാസം വന്നു.

കഴിഞ്ഞ ആറു വർഷത്തിനിടെ സ്വർണത്തിന് കാൽ ലക്ഷം രൂപയുടെ വിലവർധനവാണ് ഉണ്ടായത്. 118 ശതമാനമാണ് വിലവർധന. 2017 ജനുവരി 1ന് 2645 രൂപ ഗ്രാമിനും, 21,160 രൂപയായിരുന്നു പവന്റെ വില. 2023 ഡിസംബറിൽ 27ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 5850 രൂപയായും പവന്റേത് 46800 രൂപയായും ഉയർന്നു. 3205 രൂപ ഗ്രാമിനും, 25640 രൂപ പവനും വില വർധിച്ചു.

2017 ജനുവരി ഒന്നിന് അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില ഔൺസിന് 1150 യുഎസ് ഡോളറായിരുന്നു. ഇത് 2023 ഡിസംബർ 27ന് 2063 ഡോളറായി ഉയർന്നു. ഒരു ഔൺസ് സ്വർണത്തിന് അന്താരാഷ്ട്ര വിലയിൽ 80 ശതമാനത്തിന്റെ വർധനവുണ്ടായി.

വിനിമയവിപണിയിൽ വൻ തിരിച്ചടിയാണ് രൂപക്ക് നേരിട്ടത്. 67.94 ആയിരുന്നു ഡോളറിനെതിരായ 2017 ജനുവരി ഒന്നിലെ വിനിമയനിരക്ക്. 2023 ഡിസംബർ 27ന് വിനിമയനിരക്ക് 83.23ലേക്ക് ദുർബലമായി. 15.29 രൂപയുടെ വ്യത്യാസമാണ് വന്നത്. 23 ശതമാനത്തോളം വിലയിടിവാണ് ഉണ്ടായത്. പുതുവർഷത്തിലും സ്വർണത്തിന്റെ മുന്നോട്ട് കുതിക്കുമെന്നാണ് പ്രവചനങ്ങൾ.

X
Top