ചില്ലറ പണപ്പെരുപ്പം ആറു വർഷത്തെ താഴ്ചയിൽബാങ്കുകളുടെ ആസ്തി ഗുണനിലവാരം ദശാബ്ദത്തെ ഉയര്‍ന്ന നിലയില്‍സംസ്ഥാനത്ത് ക്രിപ്റ്റോ വഴിയുളള ഹവാല ഇടപാട് കൂടുന്നുഇൻഷുറൻസുള്ള രോഗികൾക്ക് ഉയർന്ന നിരക്ക്: സ്വകാര്യ ആശുപത്രികളെ നിരീക്ഷിക്കാൻ കേന്ദ്രസർക്കാർഇന്ത്യയുടെ റഷ്യൻ ഇന്ധന ഇറക്കുമതി ലോകത്തിന് നേട്ടമായെന്ന് കേന്ദ്രമന്ത്രി

ചെമ്മീൻ കയറ്റുമതിയിൽ ഇടിവ്

നെടുമ്പാശ്ശേരി: കേരളത്തിൽനിന്നുള്ള ചെമ്മീൻ കയറ്റുമതിയിൽ വൻ ഇടിവ്. പല വിദേശ രാജ്യങ്ങളിൽ നിന്നും പഴയതുപോലെ ഓർഡർ ലഭിക്കാത്തതാണ് കാരണം.

2022-23 കാലയളവിൽ സംസ്ഥാനത്തുനിന്ന് 71,059 ടൺ ചെമ്മീനാണ് കയറ്റുമതി ചെയ്തത്.

എന്നാൽ, കയറ്റുമതി ചെയ്തവയിലെ വനാമി ചെമ്മീനുകളിൽ 98 ശതമാനവും സംസ്ഥാനത്തിന് പുറത്തുനിന്നാണെത്തുന്നത്.

ഇവിടത്തെ പ്ലാൻറുകളിൽ സംസ്കരിച്ച് കയറ്റുമതി ചെയ്യുന്നുവെന്നു മാത്രം. ‘ഒരു നെല്ലും ഒരു ചെമ്മീനും’ പദ്ധതിയിലൂടെയും മറ്റുമായി സംസ്ഥാനത്ത് അടുത്തിടെയായി ചെമ്മീൻ കൃഷി വർധിപ്പിച്ചുവരുന്നുണ്ട്.

ഇക്കഴിഞ്ഞ നാലുമാസങ്ങളിലായിട്ടാണ് കയറ്റുമതി ഓർഡറുകൾ കുറഞ്ഞിരിക്കുന്നത്.

X
Top