ബിജെപിയുടെ ബാങ്ക് ബാലൻസ് 10,000 കോടിയായി ഉയർന്നുഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽറഷ്യയുടെ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് ഒഴുകുന്നതായി റിപ്പോർട്ട്വ്യാപാര, ഊര്‍ജ, പ്രതിരോധ മേഖകളില്‍ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യുഎസുംനിര്‍മ്മാണ മേഖല തിളങ്ങുമെന്ന് റിപ്പോർട്ട്

മൈക്രോഫിനാന്‍സ് വ്യാപനം തുല്യമല്ലെന്ന് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ എം രാജേശ്വര്‍ റാവു

ന്യൂഡല്‍ഹി: സാമ്പത്തിക ഉള്‍പ്പെടുത്തല്‍ വര്‍ധിപ്പിക്കുന്നതിനുള്ള പ്രധാന ഉപാദിയാണെങ്കിലും മൈക്രോഫിനാന്‍സ് വ്യാപനം തുല്യമല്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഡെപ്യൂട്ടി ഗവര്‍ണര്‍ എം രാജേശ്വര്‍ റാവു. മുക്കിലും മൂലയിലും മൈക്രോഫിനാന്‍സ് ഉണ്ടെങ്കിലും, വായ്പാ പോര്‍ട്ട്‌ഫോളിയോയുടെ 82 ശതമാനവും പത്ത് സംസ്ഥാനങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. വ്യാപനം വൈവിധ്യവത്കരിക്കപ്പെടുമെന്ന പ്രതീക്ഷ അദ്ദേഹം പങ്കുവയ്ക്കുന്നു.

വായ്പ നേടിയ കാര്യത്തില്‍ വടക്കു കിഴക്കന്‍ മേഖല 37 ശതമാനവുമായി മുന്നില്‍ നില്‍ക്കുമ്പോള്‍ തെക്കേയിന്ത്യ 27 ശതമാനവും പടിഞ്ഞാറ് 15 ശതമാനവും വായ്പകള്‍ സ്വീകരിച്ചു. ജൂണ്‍ 30 ലെ കണക്കനുസരിച്ച്, രാജ്യത്തെ മൊത്തം മൈക്രോഫിനാന്‍സ് വായ്പാ പോര്‍ട്ട്‌ഫോളിയോ 2.93 ലക്ഷം കോടി രൂപയുടേതാണ്. ഇതില്‍ 38 ശതമാനം ബാങ്കുകള്‍ വഴിയും 35 ശതമാനം ഇതര ധനകാര്യ കമ്പനിമൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ (എന്‍ബിഎഫ്‌സിഎംഎഫ്‌ഐ) വഴിയും വിതരണം ചെയ്യപ്പെട്ടു.

സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍, മറ്റ് എന്‍ബിഎഫ്‌സികള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവ പോര്‍ട്ട്‌ഫോളിയോയുടെ 27 ശതമാനവും കൈകാര്യം ചെയ്യുന്നു. എന്ബിഎഫ്‌സിഎംഎഫ്‌ഐകളുടെ സംഘടനയായ എംഎഫ്‌ഐഎന്നിന്റെ ഇന്ത്യ മൈക്രോഫിനാന്‌സ് റിവ്യൂ റിപ്പോര്‍ട്ട് പ്രകാശന വേളയിലാണ് റാവു ഈ കണക്കുകള്‍ ഉദ്ദരിച്ചത്.

സെല്‍ഫ് ഹെല്‍പ്പ് ഗ്രൂപ്പ് (എസ്എച്ച്ജി)- ബാങ്ക് പങ്കാളിത്തത്തിന് കീഴിലുള്ള വായ്പാവിതരണം കണക്കിലെടുത്താല്‍ മൊത്തം മൈക്രോഫിനാന്‍സ് വായ്പാ പോര്‍ട്ട്‌ഫോളിയോയുടെ വലുപ്പം 4.82 ലക്ഷം കോടി രൂപയാണ്.താഴ്ന്ന വരുമാനമുള്ളവര്‍ക്ക് സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കാനാണ് റിസര്‍വ് ബാങ്ക് എസ്എച്ച്ജി ബാങ്ക് ലിങ്കേജ് -പ്രോഗ്രാം ആരംഭിച്ചത്. മൈക്രോഫിനാന്‍സ് വായ്പാ പോര്‍ട്ട്‌ഫോളിയോ മൊത്തം എന്‍ബിഎഫ്‌സി ക്രെഡിറ്റിന്റെ ഏകദേശം 15 ശതമാനമാണ്.

X
Top