വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

750 സ്‌മോള്‍കാപ്‌ ഓഹരികള്‍ കരടികളുടെ പിടിയില്‍

52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയില്‍ നിന്നും 20 ശതമാനത്തിലേറെ ഇടിവ്‌ നേരിട്ടത്‌ 756 സ്‌മോള്‍കാപ്‌ ഓഹരികള്‍. നിഫ്‌റ്റി സ്‌മോള്‍കാപ്‌ സൂചിക എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ നിന്നും 14 ശതമാനം ഇടിഞ്ഞപ്പോഴാണ്‌ സ്‌മോള്‍കാപ്‌ ഓഹരികള്‍ വന്‍ തകര്‍ച്ച നേരിട്ടത്‌.

52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയില്‍ നിന്നും 20 ശതമാനം ഇടിവ്‌ നേരിടുമ്പോഴാണ്‌ ഒരു ഓഹരി സാങ്കേതികമായി ബെയര്‍ തരംഗത്തിന്റെ പിടിയില്‍ പെടുന്നതായി കണക്കാക്കുന്നത്‌. 374 സ്‌മോള്‍കാപ്‌ ഓഹരികള്‍ 30 ശതമാനത്തിലേറെ ഇടിവ്‌ നേരിട്ടപ്പോള്‍ 19 ഓഹരികള്‍ 50 ശതമാനം തിരുത്തലിന്‌ വിധേയമായി.

രാംകി ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ (56 ശതമാനം), ഐഎഫ്‌സിഐ (47 ശതമാനം), പിടിസി ഇന്ത്യ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ (47%), എജിഎസ്‌ ട്രാന്‍സാക്‌ട്‌ ടെക്‌നോളജീസ്‌ (46%), റെയില്‍ടെല്‍ (37%), ആര്‍വിഎന്‍എല്‍ (36%) എന്നിങ്ങനെയാണ്‌ പല പ്രമുഖ സ്‌മോള്‍കാപ്‌ ഓഹികളിലുമുണ്ടായ ഇടിവ്‌.

സ്‌മോള്‍, മിഡ്‌കാപ്‌ ഓഹരികള്‍ അമിത മൂല്യത്തിലെത്തിയതിനെ തുടര്‍ന്ന്‌ മ്യൂച്വല്‍ ഫണ്ടുകളോട്‌ നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന സെബിയുടെ നിര്‍ദേശമാണ്‌ ഇടിവിന്‌ ഒരു കാരണമായത്‌.

ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട്‌ തങ്ങളുടെ സ്‌മോള്‍-മിഡ്‌കാപ്‌ ഫണ്ടുകളിലെ ഒന്നിച്ചുള്ള നിക്ഷേപം മാര്‍ച്ച്‌ 14 മുതല്‍ നിര്‍ത്തുന്നതായി അറിയിച്ചിട്ടുണ്ട്‌.

നേരത്തെ നിപ്പോണ്‍, ടാറ്റ, എസ്‌ബിഐ എന്നീ മ്യൂച്വല്‍ ഫണ്ടുകള്‍ സ്‌മോള്‍കാപ്‌ സ്‌കീമുകളിലെ ഒന്നിച്ചുള്ള നിക്ഷേപം നിര്‍ത്തിയതായി അറിയിച്ചിരുന്നു.

X
Top