ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

വിമാനത്താവളത്തിനടുത്ത് 5ജി ടവർ വിലക്കി

ന്യൂഡൽഹി: വിമാനത്താവളങ്ങളുടെ സമീപം നിശ്ചിത ഫ്രീക്വൻസിയിലുള്ള 5ജി ടവറുകൾ സ്ഥാപിക്കുന്നത് കേന്ദ്ര ടെലികോം വകുപ്പ് വിലക്കി. സർക്കാർ നിർദേശം വന്നതിനു പിന്നാലെ 5 വിമാനത്താവളങ്ങളിലെ 5ജി സേവനങ്ങൾ എയർടെൽ നിർത്തിവച്ചു.

5ജി ടവറുകളിൽ നിന്നുള്ള തരംഗങ്ങളും വിമാനങ്ങളിലെ സുരക്ഷാ സംവിധാനങ്ങളുടെ തരംഗങ്ങളും തമ്മിൽ കൂടിക്കലർന്ന് സുരക്ഷാഭീഷണിയുണ്ടാകാതിരിക്കാനാണ് നടപടി.

റൺവേയുടെ അറ്റങ്ങളിൽ നിന്ന് 2.1 കിലോമീറ്റർ ചുറ്റളവിലും, റൺവേയുടെ നടുക്കുള്ള വരയിൽ നിന്ന് ഇരുവശത്തേക്ക് 910 മീറ്റർ ചുറ്റളവിലും 3.3 മുതൽ 3.6 ഗിഗാഹെർട്സ് ഫ്രീക്വൻസിയിലുള്ള (സി–ബാൻഡ്) ടവറുകൾ പാടില്ല. മറ്റ് ഫ്രീക്വൻസിയിലുള്ള 5ജി ടവറുകൾക്ക് തടസ്സമില്ല.

ഇതു കഴിഞ്ഞുള്ള 540 മീറ്റർ ചുറ്റളവിൽ സ്ഥാപിക്കാമെങ്കിലും പ്രസരണത്തിന്റെ തോത് കുറയ്ക്കണം. ഒപ്പം ടവറുകളിലെ ആന്റിന പരമാവധി താഴേക്കു ചരിച്ചുവയ്ക്കണമെന്നും നിബന്ധനയുണ്ട്.

വിമാനങ്ങൾ പറക്കുന്ന ഉയരം കണ്ടെത്താനുള്ള ഉപകരമാണ് റേഡിയോ ഓൾട്ടിമീറ്ററുകളുടെ ഫ്രീക്വൻസിയും സി–ബാൻഡ് ടവറുകളിൽ നിന്നുള്ള ഫ്രീക്വൻസിയും അടുത്തടുത്തായതിനാൽ ഇവ തമ്മിൽ കൂടിക്കലരുമെന്നാണ് ആശങ്ക.

നിലവിലുള്ള എയർക്രാഫ്റ്റ് റേഡിയോ ഓൾട്ടിമീറ്ററുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതു വരെ നിയന്ത്രണം തുടരും.

നിയന്ത്രണം എന്തുകൊണ്ട്?

നിശ്ചിത ഫ്രീക്വൻസിയിലുള്ള 5ജി ടവറുകൾ വിമാനങ്ങൾക്ക് ഭീഷണിയാകുമെന്ന് ജനുവരിയിൽ യുഎസിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) മുന്നറിയിപ്പു നൽകിയിരുന്നു.

ഓൾട്ടിമീറ്ററിനെ 5ജി തരംഗങ്ങൾ ബാധിച്ചാൽ, ഉയരം കണക്കാക്കുന്നതിൽ പിഴവ് വരാനും അനുബന്ധ സുരക്ഷാ സംവിധാനങ്ങൾ അപകടത്തിലാകാനും ഇടയുണ്ട്.

വിമാനങ്ങൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനങ്ങളിലും ഓൾട്ടിമീറ്റർ ഡേറ്റ നിർണായകമാണ്. മോശം കാലാവസ്ഥയിൽ വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാനും ഈ ഡേറ്റ ആവശ്യമാണ്.

ഓൾട്ടീമീറ്ററുകളുടെ ഫ്രീക്വൻസി 4.2 ഗിഗാഹെർട്സ് ആയതിനാൽ കൂടിക്കലരൽ പ്രശ്നമില്ലെന്നാണ് ടെലികോം കമ്പനികളുടെ വാദം.

X
Top