ദീപാവലി: ആഭ്യന്തര റൂട്ടുകളില്‍ വിമാന നിരക്ക് കുറയുന്നുഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി വരുന്നു; 10000 കോടി ഡോളര്‍ വരെ നിക്ഷേപിക്കുന്ന പദ്ധതികേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധന

ഇന്ത്യയിൽ 5ജി ആരംഭിച്ചിട്ട് ഒരു വർഷം; ശരാശരി ഇന്റർനെറ്റ് വേഗത്തിൽ മൂന്നരയിരട്ടി വർധന

ന്യൂഡൽഹി: 5ജി ടെലികോം കവറേജ് ആരംഭിച്ച് ഒരു വർഷം തികയുമ്പോൾ രാജ്യത്തെ ശരാശരി ഇന്റർനെറ്റ് ഡൗൺലോഡ് വേഗത്തിൽ മൂന്നര മടങ്ങ് വർധന.

വേഗം കണക്കാക്കുന്ന ‘ഊക‍്‍ല’ പോർട്ടലിന്റെ കണക്കനുസരിച്ച് രാജ്യത്തെ ശരാശരി ഇന്റർനെറ്റ് വേഗം സെക്കൻഡിൽ 13.87 എംബിയായിരുന്നത് 50.21 എംബിയായി. ഇന്റർനെറ്റ് വേഗവുമായി ബന്ധപ്പെട്ട പട്ടികയിൽ 119–ാം സ്ഥാനത്തായിരുന്ന ഇന്ത്യ 47ാമതായി.

സമീപരാജ്യങ്ങളെ മാത്രമല്ല, ജി20 രാജ്യങ്ങളായ ബ്രിട്ടൻ (62), ജപ്പാൻ (58), തുർക്കി (68), മെക്സിക്കോ (90), ബ്രസീൽ (50), ദക്ഷിണാഫ്രിക്ക (48) എന്നിവയെയും ഇന്ത്യ മറികടന്നു.

5ജി ശൃംഖല മാത്രം പരിഗണിച്ചാൽ, കേരളമടക്കം 9 ടെലികോം സർക്കിളിൽ ശരാശരി വേഗം 100 എംബിപിഎസ് ആയിരുന്നത് ഇക്കഴിഞ്ഞ ഓഗസ്റ്റിൽ 240 എംബിപിഎസ് ആയി ഉയർന്നു. ജിയോ, എയർടെൽ എന്നിവ മാത്രമേ 5ജി സേവനം ലഭ്യമാക്കുന്നുള്ളൂ.

പത്തിൽ രണ്ടു പേർ 5ജി ഫോൺ വാങ്ങും

സ്മാർട്ഫോണുള്ള 10 പേരിൽ 2 പേർ അടുത്ത 6 മാസത്തിനുള്ളിൽ 5ജി ഫോണിലേക്കു മാറുമെന്ന് എറിക്സ്ൺ കമ്പനിയുടെ സർവേ റിപ്പോർട്ട്. 3.1 കോടി ആളുകൾ കൂടി 5ജി ഉപയോക്താക്കളായി മാറും.

നിലവിൽ 10 കോടിയോളം പേർ രാജ്യത്ത് 5ജി ഉപയോഗിക്കുന്നുവെന്നാണ് അനൗദ്യോഗിക കണക്ക്. സർവേയിൽ പങ്കെടുത്തവരിൽ പകുതിപ്പേരും 20,000 രൂപയിൽ താഴെയുള്ള ഫോൺ വാങ്ങാനാണ് ആഗ്രഹിക്കുന്നത്.

16% മാത്രമാണ് 36,000 മുതൽ 90,000 വരെ വിലയുള്ള 5ജി ഫോൺ വാങ്ങാൻ താൽപര്യപ്പെടുന്നത്. നൂതനമായ 5ജി സേവനങ്ങൾ നൽകിയാൽ 14% അധികം തുക ഇന്റർനെറ്റ് ചാർജ് ആയി നൽകാൻ ഇന്ത്യക്കാർ തയാറാണെന്നും സർവേ റിപ്പോർട്ട് പറയുന്നു.

5ജിയുടെ ഒരു വർഷം‌

ഇന്ത്യ
∙ 5ജി ടവറുകൾ: 3.38 ലക്ഷം
∙ ഒരു ദിവസം ശരാശരി 1,019 ടവറുകൾ

കേരളം
∙ 5ജി ടവറുകൾ: 17,503
∙ ഒരു ദിവസം ശരാശരി 52 ടവറുകൾ
(ഓഗസ്റ്റ് 28 വരെയുള്ള കണക്കനുസരിച്ച്)

പരമാവധി 5ജി വേഗം
∙ റിലയൻസ് ജിയോ: 1.8 ജിബിപിഎസ്
∙ എയർടെൽ: 1.7 ജിബിപിഎസ്

X
Top