ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

മുംബൈ: ആഭ്യന്തര വ്യോമയാന യാത്രക്കാരുടെ എണ്ണത്തില്‍ 2023ലെ ആദ്യ എട്ട് മാസങ്ങളില്‍ മികച്ച വളര്‍ച്ച.

2023 ജനുവരി മുതല്‍ ഓഗസ്റ്റ് വരെ ആഭ്യന്തര യാത്രക്കാരുടെ എണ്ണം 1190.62 ലക്ഷത്തിലെത്തിയതായി വ്യോമയാന മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 38.27ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ആഗസ്റ്റ് മാസത്തില്‍ മാത്രം 23.13 ശതമാനം എന്ന മികച്ച പ്രതിമാസ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി. യാത്രക്കാരുടെ എണ്ണം 148.27 ലക്ഷമായി ഉയര്‍ന്നു എന്നത് ശ്രദ്ധേയമാണ്. യാത്രക്കാരുടെ വര്‍ധനവ് ആഗോള പാന്‍ഡെമിക് ഉയര്‍ത്തുന്ന വെല്ലുവിളികളില്‍ നിന്നുള്ള വ്യവസായത്തിന്റെ വീണ്ടെടുപ്പിനെ പ്രതിഫലിപ്പിക്കുന്നു.

2023 ഓഗസ്റ്റില്‍ ഷെഡ്യൂള്‍ ചെയ്ത ആഭ്യന്തര എയര്‍ലൈനുകളുടെ മൊത്തത്തിലുള്ള റദ്ദാക്കല്‍ നിരക്ക് വെറും 0.65% മാത്രമായിരുന്നു. ഓഗസ്റ്റില്‍, ഷെഡ്യൂള്‍ ചെയ്ത ആഭ്യന്തര എയര്‍ലൈനുകള്‍ക്ക് ആകെ 288 യാത്രക്കാരുമായി ബന്ധപ്പെട്ട പരാതികള്‍ മാത്രമാണ് ലഭിച്ചത്.

ഈ കുറഞ്ഞ പരാതിയും റദ്ദാക്കല്‍ നിരക്കും ഉപഭോക്തൃ സംതൃപ്തിക്ക് മുന്‍ഗണന നല്‍കുന്നു എന്നതിനുള്ള തെളിവാണെന്ന് വിലയിരുത്തപ്പെടുന്നു.

വ്യോമയാന മേഖലയിലെ വളര്‍ച്ചയെ കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അഭിനന്ദിച്ചു.

സുരക്ഷിതവും കാര്യക്ഷമവുമായ പ്രവര്‍ത്തനം വളര്‍ത്തിയെടുക്കുന്നതില്‍ എയര്‍ലൈനുകളുടെയും വിമാനത്താവളങ്ങളുടെയും സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെ തെളിവാണ് ഈ സ്ഥിരതയുള്ള വളര്‍ച്ചയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

X
Top