ഇന്ത്യ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തത് 8.47ലക്ഷം ടണ്‍ ഡിഎപി വളംഅഞ്ച് ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ആന്റി-ഡമ്പിംഗ് തീരുവ ചുമത്തിഇന്‍ഷുറന്‍സ് നികുതി നിരക്കുകളില്‍ കുറവ് വരുത്തിയേക്കുംതാരിഫ് ഭീഷണി ഗുരുതരമല്ലെന്ന് റിപ്പോര്‍ട്ട്ഉള്ളിയുടെ കയറ്റുമതി തീരുവ ഒഴിവാക്കി കേന്ദ്ര സർക്കാർ; തീരുമാനം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

വിദേശ നിക്ഷേപകര്‍ ഫെബ്രുവരിയില്‍ പിന്‍വലിച്ചത്‌ 34,574 കോടി

മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഫെബ്രുവരിയില്‍ 34,574 കോടി രൂപയുടെ വില്‍പ്പനയാണ്‌ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തിയത്‌. ഇതോടെ 2025ല്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയ വില്‍പ്പന 1.12 ലക്ഷം കോടി രൂപയായി.

കനത്ത വില്‍പ്പന മൂലം ഈ വര്‍ഷം ഇതുവരെ സെന്‍സെക്‌സ്‌ ആറ്‌ ശതമാനമാണ്‌ ഇടിഞ്ഞത്‌. തിരുത്തല്‍ തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും താഴ്‌ന്ന നിലവാരത്തിലാണ്‌ കഴിഞ്ഞ വെള്ളിയാഴ്‌ച നിഫ്‌റ്റി ക്ലോസ്‌ ചെയ്‌തത്‌. ജനുവരിയില്‍ 78,027 കോടി രൂപയുടെ ഓഹരികളാണ്‌ അവ വിറ്റത്‌.

ഇത്‌ ഉള്‍പ്പെടെ 1.12 ലക്ഷം കോടി രൂപയുടെ വില്‍പ്പനയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഈ വര്‍ഷം നടത്തിയത്‌. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക്‌ തീരുവ ഏര്‍പ്പെടുത്തിയ യുഎസ്സിന്റെ നടപടിയെ തുടര്‍ന്ന്‌ ആഗോള വ്യാപാര രംഗത്തുണ്ടായ ആശങ്കയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വില്‍പ്പനയ്‌ക്ക്‌ ശക്തി കൂട്ടിയത്‌.

ട്രംപിന്റെ നയങ്ങള്‍ ആഗോള സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നാണ്‌ ആശങ്ക. ഇതിന്‌ പുറമെ യുഎസ്‌ മാന്ദ്യത്തിലേക്ക്‌ നീങ്ങാനുള്ള സാധ്യതയും വിപണിയിലെ ചാഞ്ചാട്ടത്തിന്‌ ആക്കം കൂട്ടുന്നു.

X
Top