വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

മുത്തൂറ്റ് മൈക്രോഫിന്‍ ആസ്തികളില്‍ 32 ശതമാനം വര്‍ധന

കൊച്ചി: മുത്തൂറ്റ് മൈക്രോഫിന്‍ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 12,194 കോടി രൂപയിലെത്തിയതായി അധികൃതർ.

മുന്‍വര്‍ഷം ഇതേ കാലയളവിനെ (9,208 കോടി രൂപ) അപേക്ഷിച്ച് 32 ശതമാനം വര്‍ധനവാണു രേഖപ്പെടുത്തിയത്. 2023-24 സാമ്പത്തികവര്‍ഷത്തിലെ വായ്പാവിതരണം 32 ശതമാനം വര്‍ധിച്ച് 10,662 കോടി രൂപയിലെത്തി.

വിവിധ സ്രോതസുകളില്‍നിന്നായി 9,242 കോടി രൂപയുടെ ഫണ്ടാണു കഴിഞ്ഞവര്‍ഷം ലഭിച്ചത്. ആകെ ശാഖകളുടെ എണ്ണം 29 ശതമാനം വര്‍ധിച്ച് 1,508ല്‍ എത്തിയിട്ടുണ്ട്.

സജീവ ഉപഭോക്താക്കളുടെ എണ്ണം 21 ശതമാനം വര്‍ധിച്ച് 33.5 ലക്ഷത്തില്‍ എത്തിയതായും മാര്‍ച്ച് 31ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

X
Top