ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

ഓല കാബ്സിന്റെ നഷ്ടം 3082 കോടി

ന്യൂഡൽഹി: ഓൺലൈൻ ഗതാഗത സർവിസ് കമ്പനിയായ ഓല കാബ്സ് 2021-22 സാമ്പത്തിക വർഷത്തിലും വൻ നഷ്ടത്തിൽ.

ഓലയുടെ മാതൃകമ്പനിയായ അനി ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ നഷ്ടം ഈ കാലയളവിൽ 3,082 കോടി രൂപയായാണ് വർധിച്ചത്. മുൻ വർഷത്തേക്കാൾ 132 ശതമാനം കൂടുതലാണിത്.

അതേസമയം, 2021-22 സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ വരുമാനം 1,350 കോടി രൂപയാണ്. മുൻ സാമ്പത്തിക വർഷത്തേക്കാൾ 49 ശതമാനം വർധനവാണ് വരുമാനത്തിലുണ്ടായത്.

ഇന്ത്യ, ആസ്‌ട്രേലിയ, ന്യൂസിലൻഡ്, ബ്രിട്ടൻ എന്നിവിടങ്ങളിലെ 250ലധികം നഗരങ്ങളിൽ ഓല കാബ്സ് പ്രവർത്തിക്കുന്നുണ്ട്.

X
Top