വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

ഈ വർഷം 28 ഐപിഒകള്‍ കൂടി വിപണിയിലേക്ക്

മുംബൈ: 2022-23 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പകുതിയില്‍ 31 ഐപിഒകളാണ്‌ വിപണിയിലെത്തിയത്‌. ഈ വര്‍ഷം രണ്ടാം പകുതിയില്‍ 28 ഐപിഒകള്‍ കൂടി ധനസമാഹരണം നടത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

28 ഐപിഒകള്‍ 38,000 കോടി രൂപയാണ്‌ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്‌. 41 കമ്പനികള്‍ ഐപിഒ നടത്തുന്നതിനായി സെബിയുടെ അനുമതി കാത്തിരിക്കുന്നുമുണ്ട്‌.

2022-23ല്‍ ആദ്യത്തെ അര്‍ധവര്‍ഷം 14 പബ്ലിക്‌ ഇഷ്യുകളാണ്‌ നടന്നിരുന്നത്‌. അതേ സമയം ഐപിഒകളുടെ എണ്ണം കൂടിയെങ്കിലും ധനസമാഹരണം കുറഞ്ഞു.

കഴിഞ്ഞ വര്‍ഷം ആദ്യത്തെ ആറ്‌ മാസം 14 ഐപിഒകള്‍ 35,456 കോടി രൂപ സമാഹരിച്ചപ്പോള്‍ ഈ വര്‍ഷം 31 ഐപിഒകള്‍ സമാഹരിച്ചത്‌ 26,300 കോടി രൂപയാണ്‌. ഐപിഒ സമാഹരണം 26 ശതമാനമാണ്‌ കുറഞ്ഞത്‌.

നടപ്പു സാമ്പത്തിക വര്‍ഷം മൂന്ന്‌ ന്യൂ ഏജ്‌ ടെക്‌ കമ്പനികള്‍ 12,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നു. ഓയോ 8300 കോടി രൂപയുടെ ഇഷ്യു നടത്താനാണ്‌ ഒരുങ്ങുന്നത്‌. ഗോ ഡിജിറ്റ്‌ ഇന്‍ഷുറന്‍സ്‌ ആണ്‌ ഐപിഒക്ക്‌ ഒരുങ്ങുന്ന മറ്റൊരു കമ്പനി.

നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ യാത്ര മാത്രമാണ്‌ പബ്ലിക്‌ ഇഷ്യു നടത്തിയ ന്യൂ ഏജ്‌ ടെക്‌ കമ്പനി. 775 കോടി രൂപയുടെ ഐപിഒ ആയിരുന്നു അത്‌.

ടാറ്റാ ടെക്‌നോളജീസ്‌, ജെഎന്‍കെ ഇന്ത്യ, ഡോം ഇന്റസ്‌ട്രീസ്‌, അപീജയ്‌ സുരേന്ദ്ര പാര്‍ക്ക്‌ ഹോട്ടല്‍സ്‌, ഇപാക്‌ ഡ്യൂറബ്‌ള്‍സ്‌, ബിഎല്‍എസ്‌ ഇ-സര്‍വീസസ്‌, ഇന്ത്യ ഷെല്‍ട്ടര്‍ ഫിനാന്‍സ്‌ കോര്‍പ്പറേഷന്‍, സെല്ലോ വേള്‍ഡ്‌, ആര്‍കെ സ്വാമി ഫ്‌ളെയര്‍ റൈറ്റിംഗ്‌ ഇന്റസ്‌ട്രീസ്‌, ക്രെഡോ ബ്രാന്റ്‌സ്‌ മാര്‍ക്കറ്റിംഗ്‌ എന്നിവായണ്‌ ഐപിഒ നടത്താനിരിക്കുന്ന മറ്റ്‌ കമ്പനികള്‍.

X
Top