ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

ഒക്ടോബറിൽ നടന്നത് 16 ലക്ഷം കോടി രൂപയുടെ യുപിഐ ഇടപാടുകൾ

കൊച്ചി: ഡിജിറ്റൽ പേയ്മെന്റ് ആപ്പുകൾ ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകൾ ഇന്ത്യയിൽ പുതിയ ഉയരങ്ങളിലേക്ക് നീങ്ങുന്നു. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ കണക്കുകളനുസരിച്ച് ഒക്ടോബറിൽ യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേയ്സ് (യുപിഐ) ഇടപാടുകളുടെ മൂല്യം ഇതാദ്യമായി പതിനാറ് ലക്ഷം കോടി രൂപ കവിയും.

മൊത്തം ഇടപാടുകളുടെ എണ്ണം തുടർച്ചയായ മൂന്നാം മാസത്തിലും അയിരം കോടിക്ക് മുകളിലെത്തുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

ഉത്സവാഘോഷങ്ങളോട് അനുബന്ധിച്ച് വടക്കെഇന്ത്യയിൽ കച്ചവടത്തിലുണ്ടായ ഉണർവും സാമ്പത്തിക മേഖലയുടെ മികച്ച പ്രകടനവും ഡിജിറ്റൽ പേയ്മെന്റുകൾ കുത്തനെ കൂടാൻ സഹായിച്ചു.

ഗൂഗിൾ പേ, പേയ്ടി. എം, ഫോൺ പേ എന്നിവയുടെ വരവോടെ വൻകിട നഗരങ്ങൾ മുതൽ നാട്ടിൻപുറത്തെ ചെറുക്കച്ചവടക്കാർ വരെ ഡിജിറ്റൽ ഇടപാടുകളിലേക്ക് മാറി.

നിലവിൽ മുപ്പത് കോടി ഉപഭോക്താക്കളാണ് യു. പി. ഐ സംവിധാനം ഉപയോഗിച്ച് പേയ്മെന്റുകൾ നടത്തുന്നത്. യുപിഐ പേയ്മെന്റുകൾ സ്വീകരിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ എണ്ണം അൻപത് കോടി കവിഞ്ഞു.

അടുത്ത ഘട്ടത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നും നാട്ടിലേക്ക് എളുപ്പത്തിലും സൗകര്യപ്രദമായും അതിവേഗം പണമയക്കാനുള്ള സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. രണ്ടു വർഷത്തിനുള്ളിൽ പ്രതിദിന യു. പി. ഐ ഇടപാടുകളുടെ എണ്ണം നൂറു കോടിയെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്റർനെറ്റ് ബാങ്കിംഗ്, ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ, മൊബൈൽ ബാങ്കിംഗ് എന്നിവ കൂടി കണക്കിലെടുത്താൽ രാജ്യത്തെ മൊത്തം ധനകാര്യ ഇടപാടുകളിൽ അൻപത് ശതമാനത്തിലധികം ഡിജിറ്റലായി മാറിയെന്ന് വിദഗ്ധർ പറയുന്നു.

X
Top