കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

മേഖലാ സൂചികകള്‍ 10 ശതമാനത്തിലധികം താഴ്‌ന്നു

മുംബൈ: 19 മേഖലാ സൂചികകളില്‍ 15ഉം 52 ആഴ്‌ചയിലെ ഉയര്‍ന്ന നിലയില്‍ നിന്നും 10 ശതമാനത്തിലധികം താഴ്‌ന്നു. ഓഗസ്‌റ്റ്‌, സെപ്‌തംബര്‍ മാസങ്ങളിലാണ്‌ മിക്ക സൂചികകളും ഉയര്‍ന്ന നിലവാരത്തിലെത്തിയത്‌.

10 ശതമാനത്തിലേറെ തിരുത്തല്‍ ഉണ്ടാകുമ്പോള്‍ അത്‌ ഗൗരവത്തോടെയാണ്‌ പരിഗണിക്കപ്പെടേണ്ടത്‌. ബിഎസ്‌ഇ ഓയില്‍ ആന്റ്‌ ഗ്യാസ്‌, എനര്‍ജി സൂചികകള്‍ 19 ശതമാനത്തിലധികം തിരുത്തലിന്‌ വിധേയമായി.

റിയാല്‍റ്റിയും ടെലികമ്മ്യൂണിക്കേഷനും 16 ശതമാനത്തിലധികവും ബിഎസ്‌ഇ ഓട്ടോ ഇന്‍ഡെക്‌സ്‌, പവര്‍ എന്നിവ യഥാക്രമം 15.7 ശതമാനവും 14.6 ശതമാനവും താഴ്‌ന്നു. സര്‍വീസസ്‌, യൂട്ടിലിറ്റി സൂചികകള്‍ 14 ശതമാനത്തിലധികം ഇടിഞ്ഞു.

കൂടാതെ ബിഎസ്‌ഇ മെറ്റല്‍, എഫ്‌എംസിജി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്‌ എന്നിവ ഓരോന്നും 13 ശതമാനത്തിലധികം താഴ്‌ന്നു. ബിഎസ്‌ഇ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്‌, ഇന്‍ഡസ്‌ട്രിയല്‍സ്‌, ക്യാപിറ്റല്‍ ഗുഡ്‌സ്‌, കമ്മോഡിറ്റീസ്‌ എന്നിവ 10 ശതമാനത്തിലധികമാണ്‌ ഇടിഞ്ഞത്‌.

ബിഎസ്‌ഇ ബാങ്കെക്‌സ്‌, ടെക്‌ എന്നീ സൂചികകള്‍ അഞ്ച്‌ ശതമാനത്തിലധികം താഴ്‌ന്നു. ബിഎസ്‌ഇ ഐടിയും ഹെല്‍ത്ത്‌കെയറും യഥാക്രമം 4 ശതമാനവും 3.8 ശതമാനവും താഴ്‌ന്നു.

ബിഎസ്‌ഇ മെറ്റല്‍, എഫ്‌എംസിജി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്‌ എന്നിവ ഓരോന്നും 13 ശതമാനത്തിലധികം തിരുത്തലിന്‌ വിധേയമായി.

വിപണിയില്‍ തിരുത്തല്‍ നടക്കുമ്പോഴും നിക്ഷേപകരെ സംബന്ധിച്ചിടത്തോളം നിരവധി മേഖലകളിലെ ഓഹരികള്‍ വാങ്ങാന്‍ നല്ല സമയമാണെന്നാണ്‌ വിദഗ്‌ധര്‍ പറയുന്നത്‌.

നിലവിലെ സാഹചര്യം കണക്കിലെടുത്ത്‌ ഭാവിയില്‍ വളര്‍ച്ചാ സാധ്യതയുമുള്ള മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്‌ ജാഗ്രതയോടെയുള്ള സമീപനം വേണം നടത്തേണ്ടത്‌. സെന്‍സെക്‌സും നിഫ്‌റ്റിയും 10 ശതമാനത്തിലേറെ ഇടിഞ്ഞിട്ടുണ്ട്‌. ബിഎസ്‌ഇ മിഡ്‌ക്യാപ്പും സ്‌മോള്‍ക്യാപ്പും 12 ശതമാനത്തിലധികവും ഇടിഞ്ഞു.

ബിഎസ്‌ഇ പി എസ്‌ യു സൂചിക 15 ശതമാനത്തിലധികം താഴ്‌ന്നപ്പോള്‍ ബിഎസ്‌ഇ എസ്‌എംഇ ഐപിഒ, ബിഎസ്‌ഇ ഐപിഒ സൂചികകള്‍ അവയുടെ 52 ആഴ്‌ച ഉയര്‍ന്ന നിലയില്‍ നിന്നും യഥാക്രമം 13 ശതമാനവും 10 ശതമാനവും താഴ്‌ന്നു.

X
Top