വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

15 മില്യൺ ഡോളർ നിക്ഷേപം സമാഹരിച്ചതായി ഭാൻസു

കൊച്ചി: മുൻനിര ഗണിത പഠന പ്ലാറ്റ്‌ഫോമായ ഭാൻസു, സീരീസ് എ ഫണ്ടിംഗിൽ 15 മില്യൺ ഡോളർ സമാഹരിച്ചതായി പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹ്യൂമൻ കാൽക്കുലേറ്റർ എന്ന വിശേഷണത്തിന് ഉടമയായ നീലകണ്ഠ ഭാനു, 2020 ൽ സ്ഥാപിച്ച ഭാൻസുവിൽ ആഗോള നിക്ഷേപ സ്ഥാപനമായ എയ്റ്റ് റോഡ്‌സ് വെഞ്ചേഴ്‌സിന്റെ നിക്ഷേപവും മറ്റൊരു ആഗോള നിക്ഷേപകരായ ബി ക്യാപിറ്റലും ഇതിൽ പങ്കാളികളായിട്ടുണ്ട്.

വിദ്യാർത്ഥികളുടെ പഠനാനുഭവം ഏറ്റവും മികച്ചതാക്കാനും, രസകരവും ആഴത്തിലുമുള്ള ഉള്ളടക്കങ്ങൾ പാഠ്യപദ്ധതിയിൽ കൊണ്ടുവരാനും ഭാൻസു ഈ നിക്ഷേപം വിനിയോഗിക്കും.

ഭാൻസുവിന്റെ സ്ഥാപകനും സിഇഒയുമായ നീലകണ്ഠ ഭാനു ലോകത്തിലെ ഏറ്റവും വേഗതയേറിയ മനുഷ്യ കാൽക്കുലേറ്റർ എന്ന വിശേഷണത്തിന് ഉടമയാണ്. ഹ്യൂമൻ കമ്പ്യൂട്ട‍ർ എന്നറിയപ്പെട്ടിരുന്ന ശകുന്തള ദേവിയുടെ ഗണിത റെക്കോ‍ർഡുകളാണ് അദ്ദേഹം മറികടന്നത്.

2020 ലെ മൈൻഡ് സ്‌പോർട്‌സ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ ആദ്യ സ്വർണ്ണ മെഡലുമായി രാജ്യത്തിനാകെ അഭിമാനകരമായ നേട്ടം സമ്മാനിച്ചതും നീലകണ്ഠ ഭാനുവായിരുന്നു. ഇതിനുശേഷമാണ് ഗണിതത്തിലുള്ള ആളുകളുടെ ഭയം മാറ്റാൻ അദ്ദേഹം ഭാൻസു പ്ലാറ്റ്ഫോം സ്ഥാപിച്ചത്.

X
Top