ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

സ്റ്റാര്‍ ഹെല്‍ത്തിന് 13 ശതമാനം വളര്‍ച്ച

കൊച്ചി: സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അലൈഡ് ഇന്‍ഷൂറന്‍സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 12,952 കോടി രൂപയുടെ പ്രീമിയത്തിലുള്ള ഇന്‍ഷൂറന്‍സ് പോളിസികള്‍ നല്‍കി.

പ്രവര്‍ത്തമാരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനം വളര്‍ച്ചയാണിതു കാണിക്കുന്നത്.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ 619 കോടി രൂപയുടെ അറ്റാദായവും കമ്പനി കൈവരിച്ചിട്ടുണ്ട്.
മുന്‍ സാമ്പത്തിക വര്‍ഷം 1.041 കോടി രൂപയുടെ നഷ്ടം ഉണ്ടായിരുന്ന സ്ഥാനത്താണ് ഈ നേട്ടം.

റീട്ടെയില്‍ വിപണി വിഹിതം വര്‍ധിപ്പിക്കുന്നതിനാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് പ്രവര്‍ത്തന ഫലങ്ങളെ കുറിച്ചു പ്രതികരിച്ച പുതുതായി നിയമിതനായ സിഇഒയും മാനേജിങ് ഡയറക്ടറുമായ ആനന്ദ് റോയ് പറഞ്ഞു.

X
Top