ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

കാര്‍ഷിക വരുമാനം വര്‍ധിപ്പിക്കാന്‍ 100 ഹോര്‍ട്ടികള്‍ച്ചര്‍ ക്ലസ്റ്ററുകള്‍ സ്ഥാപിക്കും

ന്യൂഡൽഹി: കാര്‍ഷിക വരുമാനം വര്‍ധിപ്പിക്കുന്നതിനായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 100 കയറ്റുമതി അധിഷ്ഠിത ഹോര്‍ട്ടികള്‍ച്ചര്‍ ക്ലസ്റ്ററുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതിനായി 18,000 കോടി രൂപ ചെലവഴിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ വ്യക്തമാക്കി.

കാര്‍ഷിക മേഖലയ്ക്ക് പോരായ്മകളുണ്ടെന്നും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. എന്നാല്‍ സ്വാതന്ത്ര്യാനന്തരമുള്ള നീണ്ട ഭരണത്തില്‍ ഒന്നും ചെയ്യാത്തതിന് അദ്ദേഹം കോണ്‍ഗ്രസിനെ കടന്നാക്രമിക്കുകയും ചെയ്തു.

രാജ്യസഭയില്‍ തന്റെ മന്ത്രാലയത്തിലെ ജോലിയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് മറുപടിയായി ചൗഹാന്‍, പാചക എണ്ണകളുടെ ഇറക്കുമതി കുറയ്ക്കുന്നതിന് 6,800 കോടി രൂപയുടെ എണ്ണക്കുരു ദൗത്യവും പ്രഖ്യാപിച്ചു.

കാര്‍ഷിക മേഖലയ്ക്ക് കോണ്‍ഗ്രസ് മുന്‍ഗണന നല്‍കുന്നില്ലെന്ന് ആരോപിച്ച മന്ത്രി, മറുവശത്ത്, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ 10 വര്‍ഷമായി മോദി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എടുത്തുപറഞ്ഞു.

18,000 കോടി രൂപയ്ക്ക് 100 കയറ്റുമതി അധിഷ്ഠിത ഹോര്‍ട്ടികള്‍ച്ചര്‍ ക്ലസ്റ്ററുകള്‍ സര്‍ക്കാര്‍ സ്ഥാപിക്കുമെന്നും അതിനായി അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള റോഡ്മാപ്പിന്റെ രൂപരേഖയും അദ്ദേഹം വിശദീകരിച്ചു.

കീടനാശിനി പരിപാലന നിയമനിര്‍മ്മാണത്തില്‍ ഭേദഗതികള്‍ വരുത്തുകയും 1,500-ലധികം മണ്ടികള്‍ ഇ-നാം പ്ലാറ്റ്ഫോമുമായി സംയോജിപ്പിക്കുകയും ചെയ്യും.

കര്‍ഷകരുടെ ക്ഷേമത്തിന് ഇത് ആവശ്യമാണെന്ന് പറഞ്ഞ ചൗഹാന്‍ സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് സഹകരണം അഭ്യര്‍ത്ഥിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളെ പരിഗണിക്കാതെ സംസ്ഥാന സര്‍ക്കാരുകളുമായി കൂട്ടായി പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു.

കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എല്ലാ സംസ്ഥാനങ്ങളിലെയും കൃഷി മന്ത്രിമാരെ ക്ഷണിച്ചിട്ടുണ്ടെന്നും ചൗഹാന്‍ അറിയിച്ചു.

X
Top