വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

വിപണി ഇടിയുമ്പോഴും മികച്ച പ്രകടനവുമായി സോളാര്‍ ഓഹരി

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇടിവ് നേരിടുമ്പോഴും കരുത്തുകാട്ടുന്ന ഓഹരിയാണ് ആക്ക്മി സോളാറിന്റേത്. 8 ശതമാനം ഉയര്‍ന്ന് 283.19 രൂപയിലാണ് വ്യാഴാഴ്ച ഓഹരി ട്രേഡ് ചെയ്യുന്നത്. കഴിഞ്ഞ നാല് സെഷനുകളില്‍ 15 ശതമാനം ഉയരാന്‍ ഓഹരിയ്ക്കായി.

ഓഹരിയില്‍ ഇനിയും നേട്ടം പ്രതീക്ഷിക്കുകയാണ് എലാറ കാപിറ്റല്‍. 325 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാനാണ് ഇവരുടെ നിര്‍ദ്ദേശം. പുനരുപയോഗ ഊര്‍ജ്ജോത്പാദനം 500 ജിഗാവാട്ടാക്കാനുള്ള രാജ്യത്തിന്റെ ലക്ഷ്യം ആക്ക്മി സോളാര്‍ ഹോള്‍ഡിംഗ്‌സ് പോലുള്ള കമ്പനികള്‍ക്ക് മികച്ച വളര്‍ച്ചാ പശ്ചാത്തലം സൃഷ്ടിക്കുന്നു, ബ്രോക്കറേജ് പറഞ്ഞു.

നിലവില്‍ 2.8 ജിഗാവാട്ട് ഓപ്പറേഷണല്‍ സോളാര്‍ ശേഷിയുള്ള കമ്പനി 4.1 ജിഗാവാട്ട് ശേഷി വികസിപ്പിച്ചുകൊണ്ടിരിക്കയാണ്. ഇത് 2028 ഓടെ 7 ജിഗാവാട്ട് ശേഷി കൈവരിക്കാന്‍ അവരെ പ്രാപ്തരാക്കും.

വരുമാനവും ഗ്രിഡ് വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുന്ന ശക്തമായ പൈപ്പ്ലൈന്‍ മറ്റൊരു പ്രത്യേകതയാണ്. നിര്‍വ്വഹണത്തിന്റെയും ശേഷി വര്‍ദ്ധനവിന്റെയും പിന്തുണയോടെ, 2025-28 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനവും ഇബിറ്റയും നാലിരട്ടിയായി വര്‍ദ്ധിക്കുമെന്ന് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നു.

X
Top