
മുംബൈ:ജൂലൈ 7 ന് ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. നിഫ്റ്റി 0.30 ശതമാനം ഉയര്‍ന്ന് 25461.30 ലെവലിലും സെന്‍സെക്സ് 0.01 ശതമാനം ഉയര്‍ന്ന് 83442.50 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. മൊത്തം 1417 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2294 ഓഹരികള്‍ ഇടിവ് നേരിട്ടു.
ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയും താരിഫ് സംബന്ധിച്ച വാര്‍ത്തകളുമായിരിക്കും ചൊവ്വാഴ്ച വിപണിയുടെ ഗതി നിയന്ത്രിക്കുക. പ്രധാന സപ്പോര്‍ട്ട് മേഖലയായ 25,300-25,350 മുകളില്‍ ക്ലോസ് ചെയ്യാനായത് നിഫ്റ്റിയെ സംബന്ധിച്ച് ശുഭസൂചനയാണ്. 25300-25350 ലെവല്‍ ബ്രേക്ക് ചെയ്ത് താഴെ വീഴുന്ന പക്ഷം 25200-25100 ആയിരിക്കും നിഫ്റ്റിയുടെ സപ്പോര്‍ട്ട് ലെവല്‍. 25500 ഭേദിച്ച് മുന്നേറുന്ന പക്ഷം നേട്ടം 25700 ലെവല്‍ വരെ തുടരാം.
പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
റെസിസ്റ്റന്‍സ്: 25,484-25,504-25,535
സപ്പോര്‍ട്ട്: 25,421-25,402-25,370
ബാങ്ക് നിഫ്റ്റി
റെസിസ്റ്റന്‍സ്:57100-57174-57294
സപ്പോര്‍ട്ട്: 56860-56786-56666
ഇന്ത്യ വിഐഎക്‌സ്
ചാഞ്ചാട്ടം അളക്കുന്ന സൂചിക നേരിയ തോതില്‍ ഉയര്‍ന്നെങ്കിലും ഇപ്പോഴും ബുള്ളുകള്‍ക്ക് അനുകൂലമാണ്.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ജപ്പാന്‍, സൗത്ത് കൊറിയ ഉത്പന്നങ്ങള്‍ക്ക് മേല്‍ ഇറക്കുമതി നികുതി ചുമത്തിയതിനെ തുടര്‍ന്ന് വാള്‍സ്ട്രീറ്റ് സൂചികകള്‍ തിങ്കളാഴ്ച ഇടിവ് നേരിട്ടിരുന്നു. അതേസമയം ഏഷ്യന്‍ സൂചികകള്‍ ചൊവ്വാഴ്ച സമ്മിശ്ര പ്രകടനമാണ് നടത്തുന്നത്.