വിദേശ നാണയ ശേഖരം റെക്കാഡ് ഉയരത്തിലേക്ക്എൽപിജി സിലിണ്ടർ ‘കുറഞ്ഞവിലയ്ക്ക്’ വിറ്റഴിച്ചു; എണ്ണക്കമ്പനികൾ നേരിട്ട സംയോജിത നഷ്ടം 40,000 കോടിഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്: ഇതിനകം നിര്‍മ്മാണം തുടങ്ങിയത് 31,429.15 കോടിയുടെ നിക്ഷേപ പദ്ധതികൾക്രൂഡ്ഓയില്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഒപെക് പ്ലസ് രാജ്യങ്ങള്‍ഇന്ത്യയുടെ കയറ്റുമതി ലക്ഷ്യം 74 ലക്ഷം കോടി രൂപ

വിപണിയില്‍ അനിശ്ചിതാവസ്ഥ, നിഫ്റ്റി 25,440 ലെവലില്‍

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് തിങ്കളാഴ്ച നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 50 0.069 ശതമാനം ഇടിഞ്ഞ് 25,443.50 ലെവലിലും സെന്‍സെക്‌സ് 0.086 ശതമാനം താഴ്ന്ന് 83,360.13 ലെവലിലുമാണ് വ്യാപാരം തുടരുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ താരിഫ് പോളിസി ഉയര്‍ത്തുന്ന അനിശ്ചിതാവസ്ഥയാണ് വിപണിയെ ബാധിച്ചത്.

ഓഹരി വിപണികളെക്കുറിച്ചുള്ള സെബി (സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) യുടെ റിപ്പോര്‍ട്ടും ആശങ്ക ഉയര്‍ത്തി. വ്യാപാര ചര്‍ച്ചകളില്‍ വ്യക്തത വരുന്നത് വരെ കണ്‍സോളിഡേഷന്‍ തുടരുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അതേസമയം ഒന്നാം പാദ പ്രകടനത്തിന് വിധേയമായി വ്യക്തിഗത ഓഹരികള്‍ മികച്ച പ്രകടനം കാഴ്ച വച്ചേയ്ക്കാം.

ജൂലൈ 9 ന് നിശ്ചയിച്ചിരിക്കുന്ന സമയപരിധിയ്ക്ക് മുന്നോടിയായി യുഎസ്-ഇന്ത്യ വ്യാപാരക്കരാര്‍ നിലവില്‍ വരുന്നത് വിപണിയെ സഹായിക്കുമെന്നും ദീര്‍ഘകാല നേട്ടം ലക്ഷ്യമിട്ട് ഗുണനിലവാരമുള്ള ഓഹരികളില്‍ നിക്ഷേപിക്കാനുള്ള അവസരമാണിതെന്നും ജിയോജിത്ത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നു. നികുതി വെട്ടിക്കുറയ്ക്കാനുള്ള ട്രമ്പിന്റെ ബില്‍ നിയമമായത് വെള്ളിയാഴ്ച യുഎസ് ഓഹരി വിപണിയെ ബാധിച്ചിരുന്നു.

മറ്റ് ഏഷ്യന്‍ വിപണികളും പതിഞ്ഞ താളത്തിലാണ് വ്യാപാരം തുടരുന്നത്. താരിഫില്‍ ഇളവ് നല്‍കുമെന്ന ട്രമ്പിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് ഡോളര്‍ ശക്തിപ്പെട്ടതോടെ സ്വര്‍ണ്ണവിലയിലും ഇടിവുണ്ടായി. ഉത്പാദനം ഉയര്‍ത്താനുള്ള ഒപെക്ക് പ്ലസിന്റെ തീരുമാനത്തെ തുടര്‍ന്ന് എണ്ണവില 1% കുറഞ്ഞു.

വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്‌ഐഐ) വ്യാഴാഴ്ച 760 കോടി രൂപയുടെ അറ്റ വില്‍പ്പന നടത്തിയിരുന്നു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 1029 കോടി രൂപയുടെ വില്‍പ്പനയും നടത്തി.

X
Top