വിദേശ നാണയ ശേഖരം റെക്കാഡ് ഉയരത്തിലേക്ക്എൽപിജി സിലിണ്ടർ ‘കുറഞ്ഞവിലയ്ക്ക്’ വിറ്റഴിച്ചു; എണ്ണക്കമ്പനികൾ നേരിട്ട സംയോജിത നഷ്ടം 40,000 കോടിഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്: ഇതിനകം നിര്‍മ്മാണം തുടങ്ങിയത് 31,429.15 കോടിയുടെ നിക്ഷേപ പദ്ധതികൾക്രൂഡ്ഓയില്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഒപെക് പ്ലസ് രാജ്യങ്ങള്‍ഇന്ത്യയുടെ കയറ്റുമതി ലക്ഷ്യം 74 ലക്ഷം കോടി രൂപ

പ്രാഥമിക വിപണിയെ സജീവമാക്കാന്‍ ഈയാഴ്ച ആറ് ഐപിഒകള്‍

മുംബൈ: ആറ് ഐപിഒ (ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ്) കള്‍ ഈയാഴ്ച പ്രാഥമിക വിപണിയെ സജീവമാക്കും. ഇതില്‍ രണ്ടെണ്ണം മെയ്ന്‍ ബോര്‍ഡ് സെഗ്മന്റുകളില്‍ നിന്നാണ്.

എയര്‍പോര്‍ട്ട് അതിവേഗ റെസ്റ്റോറന്റ് ഓപ്പറേറ്ററായ ട്രാവല്‍ ഫുഡ് സര്‍വീസസിന്റെ 2,000 കോടി രൂപ ഐപിഒ ജൂലൈ 7 ന് തുറന്ന് ജൂലൈ 9 ന് അവസാനിക്കുമ്പോള്‍ വര്‍ക്ക്സ്പേസ് സേവന ദാതാക്കളായ സ്മാര്‍ട്ട്വര്‍ക്ക്‌സ് കോവര്‍ക്കിംഗ് സ്പെയ്സസിന്റെ ഐപിഒ ജൂലൈ 10 തൊട്ട് 14 വരെയാണ്.

ട്രാവല്‍ ഫുഡ് സര്‍വീസസിന്റെ ഐപിഒ തീര്‍ത്തും ഓഫര്‍ ഫോര്‍ സെയിലാണ്. കപൂര്‍ ഫാമിലി ട്രസ്റ്റ് കമ്പനിയിലെ തങ്ങളുടെ ഓഹരികള്‍ 1,045-1,100 രൂപ പ്രൈസ് ബാന്റില്‍ വിറ്റഴിക്കുന്നു. സ്മാര്‍ട്ട്വര്‍ക്ക്‌സ് കോവര്‍ക്കിംഗ് സ്പെയ്സസിന്റെ ഐപിഒയില്‍ 45 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും പ്രൊമോട്ടര്‍മാര്‍ 33.8 ലക്ഷം ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍-ഫോര്‍ സെയിലുമാണ് ഉള്‍പ്പെടുന്നത്.

എസ്എംഇ (ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍) വിഭാഗത്തില്‍ നാല് ഐപിഒകളാണ് ഈയാഴ്ച നടക്കുക. ഇന്‍വെര്‍ട്ടര്‍ നിര്‍മ്മാതാക്കളായ സ്മാര്‍ട്ടന്‍ പവര്‍ സിസ്റ്റംസ്, ഭക്ഷ്യ, ആരോഗ്യ ഉത്പന്ന വിതരണക്കാരായ ചെംകാര്‍ട്ട് ഇന്ത്യ എന്നീ കമ്പനികളുടെ പബ്ലിക് ഇഷ്യു ജൂലൈ 7 ന് തുറന്ന് ജൂലൈ 9 ന് അവസാനിക്കുമ്പോള്‍
ഗ്ലെന്‍ ഇന്‍ഡസ്ട്രീസിന്റെയും ആസ്റ്റണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെയും ഐപിഒകള്‍ ജൂലൈ 8 ന് തുടങ്ങി യഥാക്രമം ജൂലൈ 10 നും ജൂലൈ 11 നും അവസാനിക്കും.

സ്മാര്‍ട്ടന്‍ പവര്‍ സിസ്റ്റംസ്, ചെംകാര്‍ട്ട് ഇന്ത്യ എന്നിവ യഥാക്രമം 50 കോടി രൂപയും 80 കോടി രൂപയും ഗ്ലെന്‍ ഇന്‍ഡസ്ട്രീസ് 63 കോടി രൂപയും ആസ്റ്റണ്‍ ഫാര്‍മ 27.6 കോടി രൂപയുമാണ് സമാഹരിക്കുന്നത്. പ്രൈസ് ബാന്റ് യഥാക്രമം 100 രൂപ, 236-248 രൂപ, 92-97 രൂപ, 115-123 രൂപ.

ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത സിഎഫ്എഫ് ഫ്‌ലൂയിഡ് കണ്‍ട്രോളിന്റെ 15 ലക്ഷം ഓഹരികള്‍ വില്‍ക്കുന്ന ഫോളോ-ഓണ്‍ പബ്ലിക് ഓഫറും ജൂലൈ 9 ന് നടക്കും. ഓഹരിയൊന്നിന് 585 രൂപയില്‍ 87.75 കോടി രൂപ വിലമതിക്കുന്ന ഓഹരികളാണ് കമ്പനി വില്‍പന നടത്തുന്നത്.

പുതിയ ഓഫറുകള്‍ക്ക് പുറമേ, ക്രയോജനിക് ഒജിഎസ്, ഹാപ്പി സ്‌ക്വയര്‍ ഔട്ട്സോഴ്സിംഗ് സര്‍വീസസ് എന്നിവ ജൂലൈ 7 ന് അവരുടെ ഐപിഒകള്‍ അവസാനിപ്പിക്കും. ബിഎസ്ഇ എസ്എംഇ, എന്‍എസ്ഇ എമേര്‍ജില്‍ ജൂലൈ 10 നാണ് ലിസ്റ്റിംഗ്. മെറ്റാ ഇന്‍ഫോടെക് ജൂലൈ 8 ന് പബ്ലിക് ഓഫര്‍ അവസാനിപ്പിക്കുകയും ജൂലൈ 11 ന് ബിഎസ്ഇ എസ്എംഇയില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്യുന്നു.

X
Top