കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ഡോളറിനെതിരെ ദുര്‍ബലമായി രൂപ

മുംബൈ: ഡോളറിനെതിരെ 7 പൈസ നഷ്ടത്തില്‍ 85.77 എന്ന നിരക്കില്‍ രൂപ ക്ലോസ് ചെയ്തു. ദുര്‍ബലമായ ഓഹരി വിപണിയും താരിഫ് പ്രതിസന്ധിയുമാണ് ഇന്ത്യന്‍ കറന്‍സിയ്ക്ക് വിനയായത്. 85.76 എന്ന നിലയില്‍ വ്യാപാരം തുടങ്ങിയ രൂപ ഒരു ഘട്ടത്തില്‍ 85.91 എന്ന നിലയിലേയ്ക്ക് കൂപ്പുകുത്തി.

പിന്നീട് 7 പൈസ നഷ്ടത്തില്‍ 85.77 നിരക്കില്‍ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച 85.70 നിരക്കിലായിരുന്നു ക്ലോസിംഗ്. അന്തര്‍ദ്ദേശീയ വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് 0.34 ശതമാനം നേട്ടത്തില്‍ 68.87 ഡോളറിലാണുള്ളത്.

ആറ് കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ ശക്തി അളക്കുന് ഡോളര്‍ സൂചിക 0.13 ശതമാനം ഉയര്‍ന്ന് 97.77 ലെവലിലെത്തി.

X
Top