
ന്യൂഡല്‍ഹി: സ്‌കീമുകളില്‍ മുന്‍ഗണനാ വിതരണ മാതൃക സ്വീകരിച്ച ബദല്‍ നിക്ഷേപ ഫണ്ടുകളോട് (എഐഎഫ്) പുതിയ പ്രതിബദ്ധത സ്വീകരിക്കുകയോ പുതിയ നിക്ഷേപം നടത്തുകയോ ചെയ്യരുതെന്ന് സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). മുന്‍ഗണനാ വിതരണ മോഡല്‍ ചില നിക്ഷേപകരെ മറ്റുള്ളവരെക്കാള്‍ മുമ്പായി സ്‌കീമില്‍ നിന്ന് പുറത്തുകടക്കാന്‍ അനുവദിക്കുന്നു.ചില എഐഎഫ്എഫുകള്‍ പരിമിത നിക്ഷേപകര്‍ അഥവാ മുന്‍ഗണ പേഔട്ടുകളും വാഗ്ദാനം ചെയ്യുന്നു.
ഇത് പ്രകാരം, മറ്റ് നിക്ഷേപകര്‍ക്ക് മുന്‍പ് പ്രധാന നിക്ഷേപം മുന്‍ഗണന നിക്ഷേപകര്‍ക്ക് തിരികെ ലഭിക്കും.ഒരു കൂട്ടം നിക്ഷേപകര്‍ ‘പ്രോ റാറ്റയേക്കാള്‍ കൂടുതല്‍ നഷ്ടം പങ്കിടുന്നു എന്ന് സെബി നിരീക്ഷീച്ചു. അതായത്, മറ്റ് യൂണിറ്റ് ഉടമകളുമായി നഷ്ടം പങ്കിടുമ്പോള്‍ അത് എഐഎഫില്‍ സ്‌പോണ്‍സര്‍ നടത്തുന്ന നിക്ഷേപത്തിന് ആനുപാതികമായിരിക്കണം എന്നാണ് നിയമം.
എന്നാല്‍ മേല്‍പറഞ്ഞ ഘട്ടങ്ങളില്‍ ഇത് പാലിക്കപ്പെടുന്നില്ല. അതേസമയം നിയമപ്രകാരം ഇത് തെറ്റല്ല. നിലവില്‍ റെഗുലേറ്റര്‍ നിര്‍ബന്ധമാക്കിയിട്ടുള്ള എഐഎഫ് റെഗുലേഷനുകളില്‍ ഇക്കാര്യം വ്യക്തമായി പരിമിതപ്പെടുത്തിയിട്ടില്ല.
എങ്കിലും ‘ഇത് അന്യായവും അധാര്‍മ്മികവുമാണെന്ന് റെഗുലേറ്റര്‍ വിശ്വസിക്കുന്നു,’ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചില നിക്ഷേപകരെ മുന്‍ഗണനാക്രമത്തില്‍ പുറത്തുകടക്കാന്‍ അനുവദിച്ചിട്ടുണ്ടെങ്കില്‍, ആനുപാതികമല്ലാത്ത രീതിയില്‍ നഷ്ടങ്ങള്‍ മറ്റുള്ളവര്‍ക്ക് കൈമാറാന്‍ അനുവദിച്ചുവെന്നാണ് അര്‍ത്ഥം, റിപ്പോര്‍ട്ട് പറയുന്നു.