കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

മുതിര്‍ന്ന പൗരന്മാരുടെ എന്‍ബിഎഫ്‌സി നിക്ഷേപ വരുമാനത്തിന് നികുതി ഇളവ് ലഭ്യമായേക്കും

മുംബൈ: നിയന്ത്രണങ്ങളില്‍ എന്‍ബിഎഫ്‌സി (നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനി) കളെ ബാങ്കുകള്‍ക്ക് തുല്യമാക്കണമെന്ന ആവശ്യം ഉയരുന്നതിനിടെ ഈ ദിശയില്‍ നിര്‍ണ്ണായക ചുവടുവെപ്പ്. ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍ക്ക് (എന്‍ബിഎഫ്സി) പരിമിതമായ നികുതി ഇളവ് നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചേയ്ക്കും.

മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപ (എഫ്ഡി) പലിശയില്‍ നികുതി ഇളവും സഹ-വായ്പ സേവന ഫീസുകളില്‍ ജിഎസ്ടി ഇളവും നല്‍കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങളാണ് ധനകാര്യ മന്ത്രാലയം പരിശോധിക്കുന്നത്. നിലവില്‍, ബാങ്ക് സ്ഥിര നിക്ഷേപങ്ങളില്‍ നിന്നുള്ള ഒരു ലക്ഷം രൂപ വരെയുള്ള പലിശ വരുമാനത്തിന് മുതിര്‍ന്ന പൗരന്മാര്‍ക്ക് നികുതി ഇളവുണ്ട്. തങ്ങള്‍ വാഗ്ദാനം ചെയ്യുന്ന എഫ്ഡികള്‍ക്കും ഇതേ ഇളവ് പരിധി ലഭ്യമാക്കണമെന്ന് എന്‍ബിഎഫ്‌സികള്‍ ആവശ്യപ്പെടുന്നു.

ഇവരുടെ ആവശ്യം പരിഗണനയിലാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ബാങ്കുകളുമായുള്ള സഹ-വായ്പ ക്രമീകരണങ്ങളില്‍ ചരക്ക് സേവന നികുതി (ജിഎസ്ടി) ഇളവും എന്‍ബിഎഫ്സികള്‍ ആവശ്യപ്പെടുന്നു. സഹ-വായ്പയില്‍ ബാങ്കുകളും എന്‍ബിഎഫ്സികളും സംയുക്തമായി വായ്പ നല്‍കുകയാണ് ചെയ്യുന്നത്.

സാധാരണയായി ബാങ്കുകളാണ് വായ്പയുടെ 80 ശതമാനവും നല്‍കുക. ബാക്കി 20 ശതമാനം എന്‍ബിഎഫ്സികള്‍ സംഭാവന ചെയ്യും.

വായ്പ ആരംഭിക്കുകയും ഡോക്യുമെന്റേഷനും വീണ്ടെടുപ്പും എന്‍ബിഎഫ്‌സികളുടെ ഉത്തരവാദിത്തമാണ്. ഇതിനായി ഇവര്‍ ബാങ്കുകളില്‍ നിന്നും സര്‍വീസ് ഫീസ് ഈടാക്കാറുണ്ടെങ്കിലും ഇതിന് 18 ശതമാനം ജിഎസ്ടി നല്‍കാന്‍ എന്‍ബിഎഫ്‌സികള്‍ ബാധ്യസ്ഥരാണ്.

X
Top