ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

ക്രിസാക്ക് ഓഹരികള്‍ക്ക് ശക്തമായ ലിസ്റ്റിംഗ്

മുംബൈ: സ്റ്റുഡന്റ് റിക്രൂട്ട്‌മെന്റ് സൊല്യൂഷന്‍സ് ദാതാക്കളായ ക്രിസാക്ക് ലിമിറ്റഡിന് ബുധനാഴ്ച മികച്ച ലിസ്റ്റിംഗ്. 14.69 ശതമാനം പ്രീമിയത്തില്‍ എന്‍എസ്ഇയില്‍ 281.05 രൂപയിലും ബിഎസ്ഇയില്‍ 280 രൂപയിലുമാണ് ഓഹരികള്‍ എത്തിയത്.

മാത്രമല്ല തുടക്കത്തില്‍ തന്നെ ഓഹരി 18 ശതമാനം ഉയര്‍ന്നു. നിലവില്‍ 289 രൂപയിലാണ് ട്രേഡിംഗ് നടക്കുന്നത്. 5027.25 കോടി രൂപ മൂല്യനിര്‍ണ്ണയത്തില്‍ നടന്ന ഐപിഒ 59.82 മടങ്ങ് അധികം സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു. 860 കോടി രൂപയുടെ ഓഹരി വില്‍പ്പനയ്ക്ക് 154,56,79,488 ബിഡ്ഡുകളാണ് ലഭ്യമായത്. ഓഫര്‍ ചെയ്ത ഓഹരികളുടെ എണ്ണം 2,58,36,909.

നിക്ഷേപ സ്ഥാപനങ്ങള്‍ തങ്ങള്‍ക്കനുവദിച്ച ക്വാട്ടയുടെ 134.35 മടങ്ങ് അധികം സബ്‌സ്‌ക്രൈബ് ചെയ്തപ്പോള്‍ നിക്ഷേപ ഇതര സ്ഥാപനങ്ങള്‍ 76.15 മടങ്ങ് അധികവും ചെറുകിട നിക്ഷേപകര്‍ 10.24 മടങ്ങ് അധികവും അപേക്ഷ സമര്‍പ്പിച്ചു.

ഐപിഒയ്ക്ക് മുന്നോടിയായി ആങ്കര്‍ നിക്ഷേപകരില്‍ നിന്നും 258 കോടി രൂപ സമാഹരിക്കാനും കമ്പനിയ്ക്ക് സാധിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും ഓഫര്‍ ഫോര്‍ സെയിലായിരുന്നു ഐപിഒ.

X
Top